• Logo

Allied Publications

Americas
തൊഴിലില്ലായ്മ വേതനത്തിനു പുറമെ ലഭിച്ചിരുന്ന 300 ഡോളര്‍ പുനഃസ്ഥാപിക്കണമെന്ന് ജഡ്ജി
Share
ഒക്കലഹോമ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്ന തൊഴിലില്ലായ്മ വേതനത്തിനു പുറമെ ഫെഡറല്‍ ഗവണ്‍മെന്റ് സഹായമായി നല്‍കിയിരുന്ന 300 ഡോളര്‍ പുനഃസ്ഥാപിക്കണമെന്ന് ഒക്കലഹോമ കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ഉത്തരവിട്ടു. ആഴ്ചകള്‍ക്കു മുമ്പു തൊഴിലില്ലായ്മ വേതനത്തിനു പുറമെ നല്‍കിയിരുന്ന 300 ഡോളര്‍ നിര്‍ത്തല്‍ ചെയ്യുന്നതിന് ഒക്കലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഉത്തരവിട്ടിരുന്നു.

തൊഴിലില്ലായ്മ വേതനവും മുന്നൂറു ഡോളറും ലഭിക്കുന്നതോടെ തൊഴില്‍ ചെയ്യുന്നതിനുള്ള താല്‍പര്യം കുറയുമെന്നാണ് എക്‌സ്ട്രാ വേതനം നിര്‍ത്തല്‍ ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടികാട്ടിയത്. ഒക്കലഹോമ കൗണ്ടി ജഡ്ജി ആന്റണി ബോണര്‍ ഗവര്‍ണറോടാണ് കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതി വിധിയുടെ പൂര്‍ണ്ണരൂപം തിങ്കളാഴ്ച മാത്രമേ ലഭിക്കുകയുള്ളൂവെന്നും, എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ സംസ്ഥാനത്തിനു അധികാരമുണ്ടെന്നും കോടതി പറഞ്ഞു. മഹാമാരിയുടെ ദുരന്തം കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഒക്കലഹോമയിലെ തൊഴില്‍ രഹിതര്‍ക്ക് കോടതി വിധി വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.