• Logo

Allied Publications

Americas
മാര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Share
ന്യുയോര്‍ക്ക്: കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നടത്തിവരുന്ന മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) 2021 ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്‍ഡ് നിവാസികളായ എല്ലാവര്‍ക്കുും ഇതില്‍ സംബന്ധിക്കാവുന്നതാണ്. അപേക്ഷകന്‍ സ്വന്തമായി പച്ചക്കറിത്തോട്ടമുള്ള ആളായിരിക്കണം. കൃഷിയിടത്തിന്‍റെ വലിപ്പം, സൗന്ദര്യം, ഫലങ്ങള്‍, വിവിധയിനം വിളവുകളുടെ മികവ്, പൊതുവായ രൂപകല്‍പ്പന, മൊത്തത്തിലുള്ള മതിപ്പ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ സ്വന്തം പച്ചക്കറിത്തോട്ടത്തിന്‍റെ രണ്ട് ഫോട്ടോ സഹിതം ആഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും മദ്ധ്യേ അപേക്ഷിക്കേണ്ടതാണ് . അപേക്ഷാ ഫോം മാര്‍ക്കിന്‍റെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

അപേക്ഷ അയക്കേണ്ട വിലാസം: The Coordinator, MARC Karshaksaree Award, PO Box 27, Valley Cottage, NY 10989. CONTACT@MARCNY.ORG ല്‍ കൂടിയും അപ്ലിക്കേഷന്‍ അയക്കാവുന്നതാണ്.

ഒരു ജഡ്ജിങ് പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ച ശേഷം വിളവുകള്‍ സന്ദര്‍ശിക്കുന്നതാണ്. ഒന്നാമത്തെ വിജയിക്ക് മാര്‍ക്കിന്റെ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

ഡിസംബര്‍ മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വച്ചാണ് ഏറ്റവും നല്ല കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്‍റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. റോക്ക്‌ലാന്‍ഡ് കൗണ്ടി അധികാരികള്‍ നിശ്ചയിക്കുന്ന കോവിഡ്19 നിയന്ത്രണങ്ങള്‍ അനുസരിച്ചായിരിക്കും ഗാര്‍ഡന്‍ വിസിറ്റും ആഘോഷപരിപാടികളും നടത്തുക.

2020 കര്‍ഷകശ്രീ അവാര്‍ഡ് ഫസ്റ്റ് പ്രൈസ് ന്യൂ സിറ്റിയിലുള്ള ജോസ് അക്കകാട് & ഫാമിലിയും, സെക്കന്‍ഡ് പ്രൈസ് ന്യൂ സിറ്റിയിലുള്ള വര്‍ക്കി പള്ളിത്താഴത്ത് & ഫാമിലിയും , തേര്‍ഡ് പ്രൈസ് ന്യൂ സിറ്റിയിലുള്ള മനോജ് അലക്‌സ് & ഫാമിലിയും കരസ്ഥമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി ജോസഫ് (പ്രസിഡണ്ട്) (8167869159); സന്തോഷ് വര്‍ഗീസ് (സെക്രട്ടറി) (2013109247); ബെന്നി ജോര്‍ജ് (ട്രഷറര്‍) (8455986533); കോര്‍ഡിനേഴ്‌സ് തോമസ് അലക്‌സ് (8458934301); സണ്ണി കല്ലൂപ്പാറ (8455960935).

റിപ്പോർട്ട്: തോമസ് അലക്‌സ്

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​