• Logo

Allied Publications

Europe
ബ്രിട്ടൻ വ്യോമപാത തുറന്നു; ഇന്ത്യക്കാർക്ക് ഹോട്ടല്‍ ക്വാറന്‍റൈൻ ഒഴിവാക്കി
Share
ലണ്ടന്‍: ഇന്ത്യക്കാർക്കായി ബ്രിട്ടൻ വ്യോമപാത തുറന്നു. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറനൈ്റന്‍ ഒഴിവാക്കിയാണ് ബോറിസ് സര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്. ഇവര്‍ വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്‍റൈനിൽ കഴിഞ്ഞാല്‍ മതി. എന്നാൽ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു.

ഓഗസ്റ്റ് എട്ടു മുതൽ വിമാനയാത്രക്ക് ഒരുങ്ങുന്നവർ മൂന്നുദിവസം മുന്പ് കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും കോവിഡ് പരിശോധന തുടർന്നു നടത്തേണ്ടിവരും. പുതിയ പ്രഖ്യാപനം ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും ഏറെ അനുഗ്രഹമാവും.

ഇതുവരെ റെഡ് ലിസ്റ്റിലായിരുന്നു ഇന്ത്യ, ഖത്തര്‍, ബഹ്റെന്‍, യുഎഇ എന്നീ രാജ്യങ്ങളെ ഇപ്പോള്‍ യെല്ലേ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടൻ ഇളവ് പ്രഖ്യാപിച്ചത്. ഓസ്ട്രിയ, ജര്‍മനി, ലാത്വിയ, നോര്‍വേ, റെമേനിയ, സ്ളോവേനിയ, സ്ളോവാക്കിയ, തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ഗ്രീൻ ലിസ്റ്റിലുള്ളത്.

ഓഗസ്റ്റ് 12 മുതല്‍ ഹോട്ടല്‍ ക്വാറനൈ്റന്‍ തുക 1750 പൗണ്ടും അധിക ആളുകളുടെ തുക 650 പൗണ്ടും ആയിരുന്നത് 2250 പൗണ്ടാക്കി ഉയര്‍ത്താനിരിയ്ക്കെ ഉണ്ടായ ഈ പ്രഖ്യാപനം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി വലിയ നേട്ടമാണ് ലഭിക്കുന്നത്.

അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് ഒമ്പതിനുള്ള ഡല്‍ഹി ലണ്ടന്‍ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.