• Logo

Allied Publications

Americas
ലാന നാഷണൽ കോൺഫറൻസ്; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
Share
ഡാളസ്: ഒക്ടോബർ 1, 2, 3 തീയതികളിൽ ഷിക്കാഗോ സുഗതകുമാരി നഗറിൽ നടക്കുന്ന ലാനയുടെ (Literary Association of North America) നാഷണൽ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് കേരള ലിറ്റററി സൊസൈറ്റി ഡാളസിന്‍റെ കോട്ടേജ് മീറ്റിംഗിൽ നടന്നു.

കെഎൽഎസ് വൈസ് പ്രസിഡന്‍റ് അനുപ സാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെഎൽഎസ് ജോയിൻറ്റ്‌ സെക്രട്ടറി സാമുവൽ യോഹന്നാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ലാന പ്രസിഡന്‍റ് ജോസൻ ജോർജ് ആദ്യ രജിസ്ട്രേഷൻ ഫോം ഡോ. എം.വി പിള്ളയ്ക്ക് നൽകി രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.

കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തനങ്ങളും ലാനയുടെ സാഹിത്യപ്രവർത്തക സംഭാവനകളും എന്നും ശ്ലാഘനീയമാണെന്ന് ഡോ. എം.വി. പിള്ള പറഞ്ഞു. ഈ സാഹിത്യ സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതു ഏറെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

നാഷണൽ കോൺഫറൻസിനു കേരള ലിറ്റററി സൊസൈറ്റിയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ പിന്തുണയ്ക്കും ലാനാ പ്രസിഡന്‍റ് ജോസൻ ജോർജ് നന്ദി പറഞ്ഞു. പരിപാടിയുടെ വിജയത്തിന് ഏവരും ആത്മാർത്ഥമായി സഹകരിക്കണമെന്നു അദ്ദേഹം അഭ്യർഥിച്ചു.

തുടർന്നു നടന്ന സാഹിത്യ ചർച്ചയ്ക്കു ഡോ. എം. വി പിള്ള നേതൃത്വം നൽകി. സിവി ജോർജ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ