• Logo

Allied Publications

Americas
ഏകലോകം സൗഹൃദവേദി ഓഫ് നോർത്ത് ടെക്സസ് ഓൺലൈൻ മലയാളം കോഴ്സുകൾ ആരംഭിക്കുന്നു
Share
ഡാളസ് :ഏകലോകം സൗഹൃദവേദി ഓഫ് നോർത്ത് ടെക്സസ് (ESNT)/മലയാളം മിഷൻ (കേരള സർക്കാർ) ഓൺലൈൻ മലയാളം കോഴ്സുകൾ ആരംഭിക്കുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് 2005 ൽ രൂപീകരിച്ച പാഠ്യ പദ്ധതിയാണ് മലയാളം മിഷന്‍.

മാതൃഭാഷയും ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്താനും അത് ഇളം തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനും സദാ ശ്രദ്ധാലുക്കളായുള്ള പ്രവാസി മലയാളി കുടുംബങ്ങൾക്കു വേണ്ടി ഈ സുവർണ്ണാവസരം ഏകലോകം സൗഹൃദവേദിയും (ESNT) മലയാളം മിഷനും ചേർന്ന് ഈ അധ്യയന വർഷം മുതൽ ലഭ്യമാക്കുകയാണ്.

ഓഗസ്റ്റ് മുതൽ ഓൺലൈനിൽ ആരംഭിക്കുന്ന മലയാളം കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഉടൻ തന്നെ ആരംഭിക്കും. കുട്ടികളെ രജിസ്റ്റർ ചെയ്യിക്കാൻ താല്പര്യമുള്ള രക്ഷിതാക്കളും ഈ സംരംഭത്തിന്റെ ഭാഗമായി അധ്യാപകരായും ക്ലാസ് കോർഡിനേറ്റേഴ്‌സായും പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരും വിനോദ് പൊറ്റെക്കാട്ടുമായി (ഫോൺ # 972 697 7644) ഓഗസ്റ്റ് 12 നു മുന്പ് ബന്ധപ്പെടണം.

പഠിതാക്കളുടെ മലയാള ഭാഷയിൽ ഉള്ള പ്രാവീണ്യത്തെ അടിസ്ഥാനമാക്കി കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്‌സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്‌സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്) എന്നീ കോഴ്‌സുകള്‍ അടങ്ങുന്ന പാഠ്യപദ്ധതിയാണ് മലയാളം മിഷൻ വഴി ലഭ്യമാക്കുന്നത്.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തി വിവിധ കോഴ്സുകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലുപരി പഠനകേന്ദ്രങ്ങൾ സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ മറ്റ് പദ്ധതികളും മലയാളം മിഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പഠനകേന്ദ്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ സാഹിത്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​