• Logo

Allied Publications

Europe
ഡബ്ല്യുഎംസി ഗ്ലോബൽ വുമന്‍സ് ഫോറം സ്വയം തൊഴില്‍ പരിശീലന പദ്ധതി ഉദ്ഘാടനം ഓഗസ്റ്റ് 6 ന്
Share
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വുമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് ആറിന് (വെള്ളി) നാലരയ്ക്ക് നടക്കും. വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നടത്തുന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം കേരള ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിയ്ക്കും. സംസ്ഥാന ഫിഷറീസ് ആൻഡ് ഗ്ളോബല്‍ വുമന്‍സ് ഫോറം പ്രസിഡന്‍റ് മേഴ്സി തടത്തില്‍ അദ്ധ്യക്ഷത വഹിക്കും.

ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ.ഇബ്രാഹിം ഹാജി(ദുബായ്), ഗ്ളോബല്‍ പ്രസിഡന്റ് ഗോപാലപിള്ള(ടെക്സാസ്), ഡോ.വിജയലക്ഷ്മി(ഗ്ളോബല്‍ വുമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്സണ്‍), ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍(ജര്‍മനി),ഗ്ളോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി(ജര്‍മനി), ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി (ഷാര്‍ജ), ഗ്ളോബല്‍ വൈസ് പ്രസിഡന്റ് പി.സി.മാത്യു(ഗാര്‍ലാന്റ്) ഗ്ളോബല്‍ അസോസിയേറ്റ് സെക്രട്ടറി റോണ തോമസ്, അബ്ദുള്ള മഞ്ചേരി (ഗുഡ്വില്‍ അംബാസഡര്‍), സുധീര്‍ നമ്പ്യാര്‍(പ്രസിഡന്റ് അമേരിക്ക റീജിയന്‍),ശശി നായര്‍ (ചെയര്‍മാന്‍ ദുബായ് പ്രൊവിന്‍സ്),
ജോളി തടത്തില്‍ (ചെയര്‍മാന്‍ യൂറോപ്പ് റീജിയന്‍), ജോളി എം പടയാട്ടില്‍ (പ്രസിഡന്റ്, യൂറോപ്പ് റീജിയന്‍), തോമസ് കണ്ണങ്കേരില്‍(ഗ്ളോബല്‍ ഇലക്ക്ഷന്‍ കമ്മീഷന്‍), പ്രഫ.ഡോ.അന്നക്കുട്ടി ഫിന്‍ഡൈസ്(ജര്‍മനി, സാറാമ്മ ജോസഫ്(ജര്‍മനി), ശ്രീജ ഷില്‍ഡ്കാമ്പ് (വുമന്‍സ് ഫോറം, ജര്‍മനി), പിന്റോ കണ്ണമ്പള്ളി(ന്യൂജേഴ്സി), രാജു കുന്നക്കാട്ട് (അയര്‍ലണ്ട്), ബിജു സെബാസ്ററ്യന്‍(അയര്‍ലണ്ട്), ബിജു പള്ളിക്കര(അയര്‍ലണ്ട്), ആലീസ് മേനാച്ചേരി(ഫ്ളോറിഡ), ഡോ.എലിസബെത്ത് മാമ്മന്‍ പ്രസാദ്(ന്യൂജേഴ്സി), ശോശാമ്മ ആന്‍ഡ്രൂസ് (ന്യൂയോര്‍ക്ക്), അപര്‍ണ്ണ ശോഭ(ഒമാന്‍),ഷുജ കുളങ്ങര(ദുബായ്), സോണി കണ്ണോട്ടുതറ(ഫ്ളോറിഡ), പ്രദീപ് ജോണ്‍(അല്‍കുവെന്‍),മാലിനി നായര്‍(ന്യൂജേഴ്സി),സാം ഡേവിഡ് മാത്യു(ഒമാന്‍) തുടങ്ങിയവര്‍ പങ്കെടുക്കും.

പദ്ധതിയിലൂടെ 40 സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കി സ്വയം തൊഴിലിനായി പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.തിരുവനന്തപുരം പൂന്തുറ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറു രശ്മി സെന്ററിലാണ് വിമന്‍സ് ഫോറത്തിന്റെ പദ്ധതി ഒരുക്കുന്നത്. സി.മേഴ്സി മാത്യുവാണ് കേന്ദ്രത്തിന്റെ ഡയറക്ടര്‍.

ഐസിഎം സഹോദരിമാര്‍ എന്നറിയപ്പെടുന്ന മേരി നിര്‍മ്മലഹൃദയ മിഷനറി സഹോദരിമാരാണ് ചെറുരശ്മി കേന്ദ്രത്തിന്റെ സാരഥികള്‍. തിരുവിതാംകൂര്‍ കൊച്ചിന്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം അന്തരിച്ച സി.പി.വി റോസ് ആണ് കേന്ദ്രത്തിന്റെ സ്ഥാപക. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി അവരുടെ സംഘടിത ശക്തിയിലൂടെ എല്ലാവരുടെയും വികസനം ലക്ഷ്യമിട്ട് വനിതാ അംഗങ്ങള്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വനിതാ സംഘടനയാണ് ഇത്. പ്രദേശത്തെ വനിതാ നേതാക്കളുടെ സജീവ പങ്കാളിത്തത്തോടെയും അംഗത്വത്തോടെയുമാണ് സമൂഹം പ്രവര്‍ത്തിക്കുന്നത്.പ്രായപൂര്‍ത്തിയായവരും വൃദ്ധരും, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, ഫിഷറീസ്, മൃഗസംരക്ഷണം, കല, സംസ്കാരം, കുട്ടികള്‍, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, പോഷകാഹാരം, എച്ച്ഐവി/എയ്ഡ്സ്, മൈക്രോ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രജിസ്ററര്‍ ചെയ്ത സര്‍ക്കാരിതര സംഘടനയാണ് (എന്‍ജിഒ) ചെറു റെസ്മി സെന്‍റർ,. ധനകാര്യങ്ങള്‍, നഗരവികസനം, ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനം, തൊഴിലധിഷ്ഠിത പരിശീലനം,വനിതാ വികസനം, ശാക്തീകരണം, യുവജന കാര്യങ്ങള്‍ മുതലായവയാണ് ഇവരുടെ പ്രവര്‍ത്തന മേഖല.1987 മാര്‍ച്ച് 18 നാണ് ഇത് സ്ഥാപിതമായത്.

പരിപാടിയുടെ ലൈവ് യുട്യൂബിലും ഫേസ്ബുക്കിലും ലഭ്യമായിരിയ്ക്കും.

https://youtu.be/C_5DJC0lJn8

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.