• Logo

Allied Publications

Americas
ഫോമാ സൗത്ത് ഈസ്റ്റ് മേഖലാ സമ്മേളനം ഓഗസ്റ്റ് ഏഴിന് നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും
Share
ന്യൂയോർക്ക്: ഫോമയുടെ സൗത്ത് ഈസ്റ്റ് മേഖലാ സമ്മേളനം ഓഗസ്റ്റ് ഏഴിന് ടെന്നസിയിലെ റോക്ക്‌വേയിൽ വച്ച് നടക്കും. മലയാളം തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനായ നടനും, മുൻ കേന്ദ്ര മന്ത്രിയുമായ നെപ്പോളിയൻ ദുരൈസാമി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്‍റ (GAMA ), അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ), മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ) എന്നീ മലയാളീ സംഘടനകളിലെ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

കോവിഡ് കാല ലോക് ഡൗണിന് ശേഷം ആദ്യമായാണ് സൗത്ത് ഈസ്റ്റ് മേഖലയിൽ പരസ്പരം കാണുന്നതിനും, ഭാവി കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി മേഖലാ സമ്മേളനം കൂട്ടുന്നത്. ഫോമയുടെ സൗത്ത് ഈസ്റ് മേഖലയിൽ നടത്തേണ്ട, ജനസേവന പദ്ധതികൾ ചർച്ച ചെയ്യുകയും കൂടുതൽ ജന പങ്കാളിത്തത്തോടെ പുതിയ കാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുംമെന്നു ആർ.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജയിംസ് കല്ലറക്കാനിൽ എന്നിവർ അറിയിച്ചു .

സമ്മേളനത്തിൽ എല്ലാ അംഗസംഘടനകളുടെ അംഗംങ്ങളും പ്രവർത്തകരും, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ( KAN) പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA , പ്രസിഡന്റ് തോമസ് കെ.ഈപ്പൻ, അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ) പ്രസിഡന്റ് ഡൊമിനിക് ചക്കോനാൽ, അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ) പ്രസിഡന്റ് ജിമ്മി ജോർജ്ജ്, ,മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ) സ്റ്റീഫൻ ഫിലിപ്പോസ്, നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയർമാൻ സാം ആന്റോ തുടങ്ങിയവർ അഭ്യർത്ഥിച്ചു .

ആർ.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനിൽ, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കർ, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അൽ അൻസാർ എന്നിവർ അഭ്യർത്ഥിച്ചു.

എല്ലാവരും ഇതൊരു അറിയിപ്പായി കണക്കാക്കി സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആർ.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനിൽ, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കർ, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അൽ അൻസാർ എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: സലിം ആയിഷ (പി ആർ ഒ)

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.