• Logo

Allied Publications

Americas
ഫോമ സൺഷൈൻ മേഖല കായിക വിനോദ സമിതിക്ക് രൂപം നൽകി
Share
ന്യൂയോർക്ക് : ഫോമയുടെ സൺഷൈൻ മേഖലയിലെ അംഗ സംഘടനകളുടെ പ്രവർത്തകരിൽ കായിക വിനോദം വളർത്തുന്നതിനും, കായിക പ്രതിഭകളെ കണ്ടെത്തി വേണ്ട പരിശീലങ്ങളും, സഹായങ്ങളും നൽകുന്നതിനും ഫോമാ സൺഷൈൻ മേഖലയുടെ കീഴിൽ സ്പോർട്സ് വിഭാഗത്തിന് രൂപം നൽകി.

ജിതേഷ് പള്ളിക്കര ( ചെയർമാൻ), ജിനോ കുര്യാക്കോസ്, പ്രദീപ് നാരായൺ,( വൈസ് ചെയർമാൻമാർ), ജോളി പീറ്റർ, (സെക്രട്ടറി), ബിജോയ് ജോസഫ് ( ജോയിന്‍റ് സെക്രട്ടറി) , സുരേഷ് നായർ, ജിൻസ് തോമസ്, അജിത് വിജയൻ, ജിജോ ജോൺ, ജയദേവൻ സേതു മാധവൻ ( കോർഡിനേറ്റർമാർ ),എന്നിവരുടങ്ങുന്ന ഒരു സമിതിയെ പ്രവർത്തന പരിപാടികൾ ഏകോപിക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി തെരെഞ്ഞെടുത്തു.



കായിക വിനോദവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാൻ കായിക താരങ്ങൾ ഉൾപ്പെട്ട പുതിയ സ്പോർട്സ് സമിതി തീരുമാനിച്ചു. ഓരോ അംഗസംഘടനകളുമായി ബന്ധപ്പെട്ട് കായിക താരങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് സൺഷൈൻ മേഖല ആർവിപി വിത്സൺ ഉഴത്തിൽ അറിയിച്ചു.

എല്ലാ അംഗസംഘടനകളുടെയും സഹകരണ സഹായങ്ങൾ ഉണ്ടാകണമെന്ന് ആർ.വി.പി വിത്സൺ ഉഴത്തിൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ ബിനൂപ് ശ്രീധരൻ , ബിജു ആന്‍റണി , റീജിയണൽ ചെയർമാൻ ജയ്‌സൺ സിറിയക് , റെജി സെബാസ്റ്റ്യൻ , ഷാന്റി വര്ഗീസ് , ടിറ്റോ ജോൺ , അമ്മിണി ചെറിയാൻ തുടങ്ങിയവർ അഭ്യർത്ഥിച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​