• Logo

Allied Publications

Delhi
സിബിഎസ്ഇ 12ാംക്ലാസ് വിജയികൾക്ക് അനുമോദനങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ
Share
ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയിൽ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ഡൽഹി മലയാളി അസോസിയേഷൻ അനുമോദനങ്ങൾ അറിയിച്ചു.

കേരളാ സ്‌കൂളുകൾ കൂടാതെ ഡൽഹിയിലെ മറ്റു സ്‌കൂളുകളിൽ നിന്നും വിജയികളായവർക്കും മുന്നോട്ടുള്ള പഠനത്തിനും ജീവിത വിജയം നേടാനുമുള്ള ത്രാണി ജഗദീശ്വരൻ നൽകട്ടെയെന്നും ഡിഎംഎ ആശംസിച്ചു.

കേരളാ സ്‌കൂളുകളായ കാനിങ് റോഡ്, ആർകെ പുരം, വികാസ്‌പുരി, മയൂർ വിഹാർ ഫേസ്3 എന്നീ വിദ്യാലയങ്ങളിലെ സമ്പൂർണ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്‌കൂൾ പ്രിൻസിപ്പാൾമാരെയും അധ്യാപകരെയും ഭരണ സമിതികളേയും രക്ഷാകർത്താക്കളെയും ഡി.എം.എ. പ്രസിഡന്‍റ് കെ രഘുനാഥ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി എന്നിവർ അനുമോദിച്ചു.

റിപ്പോർട്ട് : പി.എൻ. ഷാജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.