• Logo

Allied Publications

Middle East & Gulf
കാ​വ്യ​ര​ച​ന​യി​ൽ സ്ത്രീ​പു​രു​ഷാ​ന്ത​ര​മി​ല്ല: ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ
Share
കു​വൈ​റ്റ്: കാ​വ്യ​ര​ച​ന​യി​ൽ ക​വി​യെ​ന്നോ ക​വ​യി​ത്രി​യെ​ന്നോ ഉ​ള്ള വ്യ​ത്യാ​സ​മി​ല്ല. ക്ഷ​ണി​ക​മാ​യ അ​നു​ഭ​വം സ്ത്രീ​പു​രു​ഷ ഭേ​ദ​മി​ല്ലാ​തെ, തീ​ക്ഷ്ണ​മാ​യ വ​രി​ക​ളി​ലൂ​ടെ അ​ന​ശ്വ​ര​മാ​ക്കു​ന്ന​വ​രാ​ണ​വ​രെ​ന്ന് ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ.

ഇ​ന്തോ​ആം​ഗ്ലി​യ​ൻ ക​വി​യി​ത്രി​യാ​യ എ​ലി​സ​ബ​ത്ത് ലി​സു ജി​നു എ​ഴു​തി​യ ദ ​ചെ​യ്ഞ്ചിം​ഗ് മാ​സ്ക് എ​ന്ന പ്ര​ഥ​മ കാ​വ്യ​സ​മാ​ഹാ​രം പ്ര​കാ​ശി​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ. സ്നേ​ഹം കൊ​ണ്ട് വ​രി​ക​ളി​ലൂ​ടെ ഹൃ​ദ​യം മാ​ത്ര​മ​ല്ല, ആ​ത്മാ​വും കീ​ഴ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ് എ​ലി​സ​ബ​ത്ത് ലി​സു ജി​നു. 80 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ദ ​ചേ​ഞ്ചിം​ഗ് മാ​സ്ക്, സ്നേ​ഹം, നി​രാ​ശ, വി​ശ്വാ​സം, സ​ന്തോ​ഷം, പ്ര​ത്യാ​ശ, പ്ര​കൃ​തി എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പൊ​യ്മു​ഖ​ങ്ങ​ളു​ടെ പി​ന്നി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന മ​നു​ഷ്യ​രാ​ശി​യു​ടെ യ​ഥാ​ർ​ഥ വി​കാ​ര​ങ്ങ​ൾ ഈ ​പു​സ്ത​ക​ത്തി​ൽ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു.

കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യ​സ് മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പു​സ്ത​ക​പ്ര​ശ​ന​ച​ട​ങ്ങ​ഇ​ൽ പ്ര​ഫ. ജേ​ക്ക​ബ് കു​ര്യ​ൻ ഓ​ണാ​ട്ട് പ്ര​ഥ​മ പ്ര​തീ​കാ​ൽ​ക​മാ​യി സൂം ​ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി. അ​വ​താ​രി​ക എ​ഴു​തി​യ ഡോ. ​പോ​ൾ മ​ണ​ലി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
ആ​ദ്യ​ത്തെ ഹാ​ർ​ഡ്കോ​പ്പി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഹി​സ് എ​ക്സ​ലി​ൻ​സി സി​ബി ജോ​ർ​ജ് ജൂ​ലൈ 8ന് ​ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​ലി​സ​ബ​ത്ത് ലി​സു​വി​ന്‍റെ കൈ​യി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.

കു​വൈ​റ്റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സാം ​പൈ​നും​മൂ​ട്, എം.​എം. ഹ​സ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ബി​രു​ദാ​ന്ത​ര​ബി​രു​ദം നേ​ടി​യ എ​ലി​സ​ബ​ത്ത് ലി​സു ജി​നു, കു​വൈ​റ്റി​ൽ ഐ​ടി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്നു. പ്ര​ഭാ​ഷ​ക​യും സ​ഞ്ചാ​ര​പ്രി​യ​യും സം​ഘാ​ട​ക​യു​മാ​യ ലി​സു സം​ഗീ​ത്തെ​യും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു. കു​വൈ​റ്റ് ചേം​ബ​ർ ചോ​റേ​ലി​ലും പ​ള്ളി ഗാ​യ​ക​സം​ഘ​ത്തി​ലും അം​ഗ​മാ​ണ്.

അ​ടൂ​രാ​ണ് എ​ലി​സ​ബ​ത്ത് ലി​സു ജി​നു​വി​ന്‍റെ സ്വ​ദേ​ശം. പ​രേ​ത​നാ​യ വെ​രി. റ​വ. എ​ബ്ര​ഹാം ഐ​പ്പ് മ​ങ്ങാ​ട്ട് കോ​റെ​പ്പി​സ്കോ​പ്പ​യു​ടെ​യും ലി​സി​ക്കു​ട്ടി ഐ​പ്പി​ന്‍റെ​യും മ​ക​ളാ​ണ്. ജി​നു കെ. ​ജോ​ർ​ജ് ഭ​ർ​ത്താ​വും ക​രോ​ൻ ക്രി​സ്ലി​ൻ എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക