• Logo

Allied Publications

Europe
സുമിത്തിന് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി സുമിത്തിനു കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി.ബന്ധുക്കളും സുഹൃത്തുക്കളും അടക്കംയുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ഒത്തുചേർന്നു ഹൃദയഭേദകമായ യാത്ര അയപ്പാണ് തങ്ങളുടെ പ്രിയസുഹൃത്തിനേകിയത്. കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു.

രാവിലെ ഒൻപതരയോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറൽ മോൺ.സജി മലയിൽപുത്തൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ വീട്ടിലെ തിരുക്കർമങ്ങൾ നടന്നു. തുടർന്ന് 10.30 തോടെ മൃതദേഹം ഇടവക ദേവാലയമായ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചു.ദേവാലയ കവാടത്തിൽ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു.തുടർന്ന് മകൻ റെയ്മണ്ടിൻറെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് മൃതദേഹം സെൻറ് ആന്റണീസ് ദേവാലയത്തിലെ അൾത്താരക്ക് മുൻപിലായി പ്രതിഷ്ഠിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ,രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ,സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മാടത്തിറമ്പിൽ,ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ വിൻസെന്റ് ചിറ്റിലപ്പള്ളി,ബ്ലാക്‌ബേൺ മിഷൻ ഡയറക്‌ടർ ഫാ ഡാനി മുളെപറമ്പിൽ,ഫാ ജോ മൂലേചേരി,എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി.

ഫാ ജോസ് അഞ്ചാനിക്കൽ അഭിവന്ദ്യ പിതാവിനും വൈദീകർക്കും സ്വാഗതം ആശംസിച്ചതോടെ സുമിത്തിന്‍റെ ആത്മ ശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമായി.

ഇടവക വികാരി ഫാജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധകമ്മറ്റികൾ സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരും ,മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് ബിജു പി മാണി,മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ട്വിങ്കിൾ ഈപ്പൻ എന്നിവരും നേതൃത്വം നൽകിയപ്പോൾ സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുത്ത ഏവർക്കും ലഘുഭക്ഷണവും നൽകിയിരുന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ