• Logo

Allied Publications

Delhi
ഡൽഹിയിൽ സീറോ മലബാർ പള്ളി പൊളിച്ച സംഭവത്തിൽ കേന്ദ്രം ഡൽഹി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
Share
ന്യൂ ഡൽഹി: ലാഡോ സരായ് ലിറ്റിൽ ഫ്ലവർ സീറോ മലബാർ പള്ളി പൊളിച്ചുനീക്കിയ സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

പാർലമെന്‍റ് ഹൗസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദീകരിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയോട് വിഷയം അതീവഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കേന്ദ്ര സർക്കാർ സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഡൽഹി സർക്കാരിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നോ നാളെയോ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അതിന്മേൽ നടപടി ഉടൻ സ്വീകരിക്കുമെന്നും അമിത് ഷാ ഉറപ്പുനൽകി.

കത്തോലിക്ക സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആവശ്യമായ നടപടികൾ ഇതിൽ ഉണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് അമിത് ഷാ ഉറപ്പു നൽകി. ശക്തമായ നടപടി സംഭവത്തിൽ ഉണ്ടാകുമെന്ന് ബിഷപ്പിനെയും വിശ്വാസി സമൂഹത്തേയും അറിയിക്കാൻ അമിത് ഷാ കൊടിക്കുന്നിൽ സുരേഷ് എംപി യെ ചുമതലപ്പെടുത്തി.

പള്ളി നിന്ന സ്ഥലം നേരിൽ സന്ദർശിച്ചപ്പോൾ സംഭവത്തെപ്പറ്റി മനസിലാക്കാൻ കഴിഞ്ഞ കാര്യങ്ങളും കൊടിക്കുന്നിൽ സുരേഷ് എംപി അമിത് ഷായോട് വിശദീകരിച്ചു. സൗത്ത് ഡൽഹി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറും സംഘവും പൊളിച്ചുനീക്കിയ പള്ളിയുടെ പുറത്ത് ഇന്നും വിശ്വാസിസമൂഹം പ്രാർത്ഥനകൾ അർപ്പിക്കുന്ന വേദനയുളവാക്കുന്ന കാഴ്ചകൾ ന്യൂന പക്ഷ സമൂഹങ്ങളുടെ ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്‍റെ ആശങ്കയുളവാക്കുന്ന നേർക്കാഴ്ചയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അമിത് ഷായെ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.