• Logo

Allied Publications

Europe
ബ്രി​ട്ട​നി​ൽ എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ
Share
ല​ണ്ട​ൻ: കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി നി​ന്ന് പോ​രാ​ടി​യ യു​കെ​യി​ലെ ന​ഴ്സു​മാ​രും, ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടു​ന്ന നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ലെ എ​ല്ലാ എ​ല്ലാ​വ​ർ​ക്കും ഏ​പ്രി​ൽ മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മൂ​ന്നു ശ​ത​മാ​നം ശ​ന്പ​ള വ​ർ​ധ​ന ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

ബ്രി​ട്ട​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത് ആ​യ​തി​നാ​ൽ, ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കും ഡോ​ക്ട​ർ​മാ​രും , കെ​യ​റ​ർ​മാ​രും ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ചു ഒ​രു ന​ഴ്സി​ന്‍റെ വാ​ർ​ഷി​ക ശ​ന്പ​ള​ത്തി​ൽ കു​റ​ഞ്ഞ​ത് ആ​യി​രം പൗ​ണ്ടി​ന്‍റെ വ​ർ​ധ​ന​വ് ഉ​ണ്ടാ​കും.

,പോ​ർ​ട്ട​ർ​മാ​ർ, ക്ലീ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ ലാ​സ്റ്റ് ഗ്രേ​ഡ് സ്റ്റാ​ഫി​ന് പോ​ലും ശ​രാ​ശ​രി അ​ഞ്ഞൂ​റ്റി നാ​ൽ​പ​ത് പൗ​ണ്ടി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​കും. പ്ര​ധാ​ന യൂ​ണി​യ​നു​ക​ൾ ഉ​ൾ​പ്പ​ടെ പ​ന്ത്ര​ണ്ട​ര ശ​ത​മാ​നം ശ​ന്പ​ള വ​ർ​ധ​ന​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് . സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വ​ർ​ധ​ന മ​ര​വി​പ്പി​ച്ചി​ട്ടും നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ലെ ജീ​വ​ന​ക്കാ​ർ ഈ ​കോ​വി​ഡ് കാ​ല​ത്ത് ന​ൽ​കു​ന്ന ആ​സാ​ധാ​ര​ണ​മാ​യ ശ്ര​മ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശ​ന്പ​ള വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി സാ​ജി​ദ് ജാ​വേ​ദ് പ​റ​ഞ്ഞു. സ്കോ​ട്ല​ൻ​ഡി​ലും, നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലും, നേ​ര​ത്തെ ത​ന്നെ എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ഞൂ​റ് പൗ​ണ്ട് ബോ​ണ​സ് അ​നു​വ​ദി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.