• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സ​മാ​ഹ​രി​ച്ച കോ​വി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ന് മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കാ​ത്ത​ലി​ക് മി​ഷ​ൻ ഓ​സ്ട്രേ​ലി​യ​യു​മാ​യി സ​ഹ​ക​രി​ച്ച് സ​മാ​ഹ​രി​ച്ച കോ​വി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ കോ​വി​ഡ് കി​റ്റു​ക​ൾ കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു. കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും ഏ​താ​നും നോ​ർ​ത്ത് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ, ഇ​ൻ​ഹെ​യ്ല​റു​ക​ൾ, ഫേ​സ് മാ​സ്ക് തു​ട​ങ്ങി നി​ര​വ​ധി പി​പി​ഇ ആ​വ​ശ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് കി​റ്റ്.

’എ​ത്തി​ചേ​രു​ക: ജീ​വ​ൻ ന​ൽ​കു​ക​ന്ധ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കോ​വി​ഡ് കി​റ്റ് വി​ത​ര​ണ പ​ദ്ധ​തി​യു​ടെ കേ​ര​ള ത​ല ഉ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​ക്കാ​യി പ​ണം സ്വ​രൂ​പി​ച്ച സീ​റോ മ​ല​ബാ​ർ സ​ഭ മെ​ൽ​ബ​ണ്‍ രൂ​പ​ത​യ്ക്കും, കാ​ത്ത​ലി​ക് മി​ഷ​ൻ ഓ​സ്ട്രേ​ലി​യ​ക്കും ക​ർ​ദി​നാ​ൾ ആ​ല​ഞ്ചേ​രി ന​ന്ദി അ​റി​യി​ച്ചു. പാ​ലാ​രി​വ​ട്ടം പി​ഒ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റും മാ​വേ​ലി​ക്ക​ര ബി​ഷ​പ്പു​മാ​യ മാ​ർ ജോ​ഷ്വ മാ​ർ ഇ​ഗ്നേ​ഷ്യ​സ്, കൊ​ച്ചി രൂ​പ​ത ബി​ഷ​പ്പ് ജോ​സ​ഫ് ക​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്പ് കോ​ണ്‍​ഫ​റ​ൻ​സ് (കെ​സി​ബി​സി)​യും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​വും നേ​തൃ​ത്വം ന​ൽ​കു​ന്നു. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ​യും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​രം കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് പാ​ല​യ്ക്ക​പ്പ​ള്ളി അ​റി​യി​ച്ചു.

മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ ആ​ഹ്വാ​ന​ത്തെ തു​ട​ർ​ന്ന് രൂ​പ​ത നേ​തൃ​ത്വം ഒ​രു ല​ക്ഷ​ത്തി അ​യ്യാ​യി​ര​ത്തി​ല​ധി​കം ഡോ​ള​ർ ഈ ​പ​ദ്ധ​തി​ക്ക് സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ൽ 58, 511 ഡോ​ള​ർ ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളി​ൽ നി​ന്നും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​താ​ണ്. ഓ​സ്ട്രേ​ലി​യ​യി​ലെ മ​റ്റു പൗ​ര​സ്ത്യ രൂ​പ​ത​ക​ളി​ൽ നി​ന്നും ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലെ നി​ന്നു​മാ​യി 16, 625 ഡോ​ള​റും ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ത്ത​ലി​ക് മി​ഷ​ൻ സൊ​സൈ​റ്റി മു​പ്പ​തി​നാ​യി​രം ഡോ​ള​റും ന​ൽ​കി​യ​തും ചേ​ർ​ന്നാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി തു​ക ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കി​റ്റു​ക​ൾ ന​ൽ​കാ​ൻ സ​ഭാ നേ​തൃ​ത്വം തീ​രു​മാ​നം എ​ടു​ത്ത​ത്. രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച അ​റി​വും ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ കി​റ്റ് ല​ഭ്യ​ത​യും ഉ​ണ്ടെ​ങ്കി​ൽ പ​ല മ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്ന വി​ദ​ഗ്ധ ഉ​പ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് കാ​രി​ത്താ​സ് ഇ​ന്ത്യ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : ഗെ​വീ​ൻ ജോ​ർ​ജ്

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു.
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു.
ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം.
മെൽബൺ : കോവിഡിന്‍റെ മൂർധന്യത്തിൽ ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആ
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം.
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ല