• Logo

Allied Publications

Delhi
പള്ളി തകർത്ത സംഭവത്തിൽ ഫരീദാബാദ് രൂപത ഡൽഹി ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി
Share
ന്യൂഡൽഹി: ഫരീദാബാദ് ഡൽഹി രൂപതയുടെ അൻധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം തകർത്ത അധികൃതരുടെ അന്യായവും ക്രൂരവുമായ നടപടിക്കെതിരെ ഫരീദാബാദ് രൂപത ഡൽഹി ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി.

ന്യൂനപക്ഷ സമൂഹമായ ഡൽഹിയിലെ പ്രവാസികളായ സീറോ മലബാർ കത്തോലിക്കർ കഴിഞ്ഞ പന്ത്രണ്ടിലധികം വർഷങ്ങളായി ദൈനംദിന വിശുദ്ധ ബലിക്കും മറ്റു പ്രാർഥനകൾക്കുമായി ഉപയോഗിച്ചുകൊണ്ടിരുന്ന ദേവാലയമാണ് ജൂലൈ 12 ന് തകർത്തത്. പോലീസിന്‍റെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ ബുൾഡോസറുകളോടു കൂടി പള്ളി പരിസരത്തേക്ക് ഇടിച്ചു കയറി പള്ളി വികാരിയേയും അവിടെ ഉണ്ടായിരുന്ന മറ്റ് ഇടവകാംഗങ്ങളെയും പുറത്താക്കി പള്ളി ഇടിച്ചു തകർക്കുകയും പള്ളിയിലുണ്ടായിരുന്ന രൂപങ്ങളും മറ്റ് വിശുദ്ധ വസ്തുക്കളും ജനങ്ങളുടെ മതവികാരത്തിന് യാതൊരുവിധ പരിഗണനയും കൊടുക്കാതെ നശിപ്പിക്കുകയും ചെയ്തു.

പള്ളി വികാരി ഫാ. ജോസ് കന്നുകുഴിയുടെ നേതൃത്വത്തിൽ കൈക്കാരൻമാർ , കമ്മിറ്റി അംഗങ്ങൾ, ദേവാലയ സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു സംഘം ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം നാൻസി ബാർലോയെ കാണുകയും സംഭവം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിഷയത്തിൽ ന്യൂനപക്ഷ കമ്മീഷൻ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. തുടർന്നു ന്യൂനപക്ഷ കമ്മീഷൻ അംഗം തകർക്കപ്പെട്ട ദേവാലയ പരിസരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ദേവാലയം നശിപ്പിച്ചതിനെ കുറിച്ചുള്ള കടുത്ത ദുഖവും വേദനയും പ്രകടിപ്പിക്കുകയും ആരാധനാലയം പണിതു തരുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കാമെന്ന് കമ്മീഷൻ നിവേദന സംഘത്തിന് വാഗ്ദാനം നൽകി.

2006 മുതൽ പള്ളിയുടെ കൈവശമുള്ള ഭൂമി വിശ്വാസികളെ പുറത്താക്കി കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്ന ബ്യൂറോക്രാറ്റിക് അതിക്രമങ്ങൾക്കും ലാൻഡ് മാഫിയയുടെ മറഞ്ഞിരിക്കുന്ന അജണ്ടയ്ക്കും എതിരെ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പരമ്പരക്ക് ആരംഭം കുറിച്ചു. ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരസ്യ പ്രതിഷേധം, കറുത്ത ദിനാചരണം, പ്രാർത്ഥനാ യജ്ഞം, നിരാഹാര സമരം എന്നിവ നടത്തുമെന്ന് രൂപത പി ആർ ഒ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.