• Logo

Allied Publications

Delhi
പ​ള്ളി ത​ക​ർ​ത്ത​തി​നെ​തി​രെ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത​യു​ടെ അ​ൻ​ധേ​രി​യ മോ​ഡി​ലു​ള്ള ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യം ത​ക​ർ​ത്ത അ​ധി​കൃ​ത​രു​ടെ അ​ന്യാ​യ​വും ക്രൂ​ര​വു​മാ​യ ന​ട​പ​ടി​ക്കെ​തി​രെ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വ്യാ​ഴാ​ഴ്ച ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​മാ​യ ഡ​ൽ​ഹി​യി​ലെ പ്ര​വാ​സി​ക​ളാ​യ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​രാ​യ ഇ​ട​വ​ക ജ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടി​ല​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ദൈ​നം ദി​ന വി​ശു​ദ്ധ ബ​ലി​ക്കും മ​റ്റു പ്രാ​ർ​ഥ​ന​ക​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ദേ​വാ​ല​യ​മാ​യി​രു​ന്നു. ജൂ​ലൈ പ​ന്ത്ര​ണ്ടാം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൊ​ലീ​സു​കാ​രും മ​റ്റു വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ട്ട വ​ലി​യ സ​ന്നാ​ഹം ബു​ൾ​ഡോ​സ​റു​ക​ളോ​ടു കൂ​ടി പ​ള്ളി പ​രി​സ​ര​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി പ​ള്ളി വി​കാ​രി​യേ​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും പു​റ​ത്താ​ക്കി പ​ള്ളി ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന രൂ​പ​ങ്ങ​ളും മ​റ്റു വി​ശു​ദ്ധ വ​സ്തു​ക്ക​ളും ജ​ന​ങ്ങ​ളു​ടെ മ​ത വി​കാ​ര​ത്തി​ന് യാ​തൊ​രു വി​ധ പ​രി​ഗ​ണ​ന​യും കൊ​ടു​ക്കാ​തെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ക​ന്നു​കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ൻ​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ദേ​വാ​ല​യ സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഒ​രു സം​ഘം ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം നാ​ൻ​സി ബാ​ർ​ലോ​യെ കാ​ണു​ക​യും ഈ ​സം​ഭ​വം സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. വി​ഷ​യ​ത്തി​ൽ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​മൊ​റാ​ണ്ടം ന​ൽ​കു​ക​യും ചെ​യ്തു.

നാ​ൻ​സി ബാ​ർ​ലോ പ​രാ​ധി ശ്ര​ദ്ധാ​പൂ​ർ​വം ശ്ര​വി​ക്കു​ക​യും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ത​ക​ർ​ക്ക​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​സ​രം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഇ​ട​വ​ക വി​കാ​രി​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ദേ​വാ​ല​യം ന​ശി​പ്പി​ച്ച​തി​നെ കു​റി​ച്ചു​ള്ള ക​ടു​ത്ത ദു​ഖ​വും വേ​ദ​ന​യും പ്ര​ക​ടി​പ്പി​ക്കു​ക​യും ആ​രാ​ധ​നാ​ല​യം പ​ണി​തു ത​രു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് അ​യ​യ്ക്കാ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​വ​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി.

2006 മു​ത​ൽ പ​ള്ളി​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി വി​ശ്വാ​സി​ക​ളെ പു​റ​ത്താ​ക്കി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബ്യൂ​റോ​ക്രാ​റ്റി​ക് അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ലാ​ൻ​ഡ് മാ​ഫി​യ​യു​ടെ മ​റ​ഞ്ഞി​രി​ക്കു​ന്ന അ​ജ​ണ്ട​യ്ക്കും എ​തി​രെ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​ര​ന്പ​ര​ക്ക് ആ​രം​ഭം കു​റി​ച്ചു.

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.