• Logo

Allied Publications

Delhi
സി​സ്റ്റ​ർ ഫി​ദേ​ലി​സ് ത​ളി​യ​ത്തി​ന്‍റ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു ഫ​രീ​ദാ​ബാ​ദ് രൂ​പ​ത
Share
ന്യൂ​ഡ​ൽ​ഹി: ഗാ​സി​യാ​ബാ​ദ് ശാ​ന്തി ധാം ​പ്രാ​വി​ൻ​സ് അം​ഗ​മാ​യി​രു​ന്ന സ​ന്യാ​സി​നി സി​സ്റ്റ​ർ ഫി​ദേ ലി​സ് ത​ളി​യ​ത്തി​നെ വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ജൂ​ലൈ 14 ബു​ധ​നാ​ഴ്ച ഗാ​സി​യാ​ബാ​ദി​ൽ ഉ​ള്ള ശാ​ന്തി ധാം ​എ​സ് ഡി ​പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സി​സ്റ്റ​ർ ഡോ. ​ഫി​ദേ​ലി​സ് ത​ളി​യ​ത്ത് എ​സ്ഡി​യു​ടെ രൂ​പ​താ ത​ല​ത്തി​ലു​ള്ള നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള വി​ശു​ദ്ധ ബ​ലി​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​മ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ത്ത​പ്പെ​ടു​ക​യും നാ​മ​ക​ര​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ന​ട​ന്ന നാ​മ​ക​ര​ണ ന​ട​പ​ടി​പ​ക​ളു​ടെ ആ​രം​ഭാ​തോ​ടു​കൂ​ടി സി​സ്റ്റ​ർ ഡോ. ​ഫി​ദേ​ലി​സ് ത​ളി​യ​ത്ത്ദൈ​വ​ദാ​സി​യു​ടെ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.

സി​സ്റ്റ​ർ റാ​ൻ​സി കി​ട​ങ്ങ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക്ക് റോ​മി​ൽ നി​ന്നും സീ​റോ മ​ല​ബാ​ർ മെ​ത്രാ​ൻ തി​രു​സം​ഘ​ത്തി​ൽ നി​ന്നും ല​ഭി​ച്ച അ​നു​മ​തി പ്ര​കാ​രം നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ആ​രം​ഭം ആ​ർ​ച്ച്ബി​ഷ​പ്പ് പ്ര​ഖ്യാ​പി​ച്ചു. നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യി​ൽ ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം എ​പ്പി​സ്കോ​പ്പ​ൽ ഡെ​ല​ഗേ​റ്റാ​യും ഫാ. ​ജോ​ർ​ജ് മ​ണി​മ​ല പ്രൊ​മോ​ട്ട​ർ ഓ​ഫ് ജ​സ്റ്റി​സ് ആ​യും സി​സ്റ്റ​ർ അ​രു​ണ ജോ​സ് സി​എ​ച്ച്എ​ഫ് നോ​ട്ട​റി ആ​യും സി​സ്റ്റ​ർ കാ​ത​റി​ൻ എ​സ്എ​ബി​എ​സ് അ​ഡ്ജ​ഗ്റ്റ് നോ​ട്ട​റി ആ​യും സി​സ്റ്റ​ർ സ​ജി​ത എ​സ് ഡി ​കോ​പ്പി​യി​സ്റ്റ് ആ​യും നി​യ​മി​ത​രാ​യി.

നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദൈ​വ​ദാ​സി സി​സ്റ്റ​ർ ഫി​ദേ​ലി​സി​ന്‍റെ ജീ​വി​തം പ​ഠി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നാ​ല് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു ഹി​സ്റ്റോ​റി​ക്ക​ൽ ക​മ്മി​ഷ​നേ​യും ആ​ർ​ച്ച്ബി​ഷ​പ്പ് നി​യ​മി​ച്ചു. ഫാ. ​അ​ഗ​സ്റ്റി​ൻ പെ​രു​മാ​ലി​ൽ എ​സ്ജെ , ഫാ. ​പൗ​ലോ​സ് മ​ൻ​ഗാ​യി എ​സ്ജെ , ഫാ. ​എ​ബി​ൻ കു​ന്ന​പ്പി​ള്ളി​ൽ, സി​സ്റ്റ​ർ ര​ൻ​ജ​ന എ​സ് ഡി ​എ​ന്നി​വ​രാ​ണ് ഇ​തി​ൽ നി​യ​മി​ത​രാ​യ അം​ഗ​ങ്ങ​ൾ .

പു​ണ്യ​ങ്ങ​ളെ സാ​ഹ​സി​ക​മാ​യി ജീ​വി​ത​ത്തി​ൽ പ​രി​ശീ​ലി​ക്കു​ന്ന​വ​രാ​ണ് വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​ത് എ​ന്നും ദൈ​വ​ദാ​സി സി​സ്റ്റ​ർ ഫി​ദേ​ലി​സ് പ്ര​തി​സ​ന്ധി​ക​ളെ​യും പ്ര​ലോ​ഭ​ന​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് പു​ണ്യ​ങ്ങ​ള​ൾ പ​രി​ശീ​ലി​ച്ച വ്യ​ക്തി​യാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ്പ് ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കും, പ്ര​ത്യേ​ക​മാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​ക്കും ഇ​ത് ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ​രീ​ദാ​ബാ​ദ് സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ്പ് ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ​ഫ് ഓ​ട​നാ​ട്ട്, എ​സ്ഡി സ​ഭ​യു​ടെ മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ലി​സ് ഗ്രേ​സ് , എ​സ്ഡി സ​ഭ​യു​ടെ ഗാ​സി​യാ​ബാ​ദ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഗ്രേ​സ് കാ​ട്ടേ​ത്ത്, ഏ​താ​നും വൈ​ദീ​ക​ർ സ​ന്യ​സ്ഥ​ർ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സി​സ്റ്റ​ർ ഡോ. ​ഫി​ദേ​ലി​സ് 1929 ൽ ​എ​റ​ണാ​കു​ള​ത്തു​ള്ള പു​ത്ത​ൻ​പ​ള്ളി​യി​ൽ ജ​നി​ച്ചു. 1952 ൽ ​എ​സ്ഡി സ​ന്യാ​സ സ​ഭ​യി​ൽ ചേ​ർ​ന്നു. 1956 ൽ ​നി​ത്യ​വൃ​ത വാ​ഗ്ദാ​നം ചെ​യ്തു. 1964ൽ ​അ​മേ​രി​ക്ക​യി​ൽ മെ​ഡി​സി​ൻ പ​ഠ​നം ആ​രം​ഭി​ച്ചു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1966ൽ ​ഡ​ൽ​ഹി​യി​ലെ ഹോ​ളി എ​ൻ​ജ​ൽ നേ​ഴ്സി​ഗ് ഹോ​മി​ൽ സേ​വ​നം ആ​രം​ഭി​ച്ചു. 1973 മു​ത​ൽ 1977 വ​രെ അ​മേ​രി​ക്ക​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി. പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ ത​ന്നെ അ​ശോ​ക് വി​ഹാ​റി​ൽ ഉ​ള്ള ജീ​വോ​ദ​യ ഹോ​സ്പി​റ്റ​ൽ പ​ണി​ക​ഴി​പ്പി​ക്കു​ക​യും അ​വി​ടെ ത​ന്നെ ത​ന്‍റെ ശു​ശ്രൂ​ഷ ചു​റ്റു​മു​ള്ള അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് പ്രാ​ർ​ഥ​ന​യോ​ടെ ന​ൽ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ ഗാ​സി​യാ​ബാ​ദി​ൽ വി​ക​ലാം​ഗ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യും ഡ​ൽ​ഹി​യി​ലെ വി​കാ​സ് പു​രി​യി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന സ്ത്രീ​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യും സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 2008ൽ ​ഇ​ഹ​ലോ​ക​വാ​സം പൂ​ർ​ത്തി​യാ​ക്കി​യ സി​സ്റ്റ​റി​ന്‍റെ ജീ​വി​തം ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും വേ​ണ്ടി അ​ഹോ​രാ​ത്രം ത​ന്‍റെ ശു​ശ്രൂ​ഷ ജീ​വി​തം ചി​ല​വ​ഴി​ച്ച ഒ​രു ക​രി​സ്മാ​റ്റി​ക് ഡോ​ക്ട​റാ​യി​രു​ന്നു സി​സ്റ്റ​ർ. ഈ ​ധ​ന്യ​ജീ​വി​തം അ​ൾ​ത്താ​ര​യി​ൽ വ​ണ​ങ്ങ​പ്പെ​ടു​വാ​ൻ വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് രൂ​പ​ത ആ​ഹ്വാ​നം ചെ​യ്തു.

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.