• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 17 ന്; ഒരുക്കങ്ങൾ പൂർത്തിയായി
Share
പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ജൂലൈ പതിനേഴിന് നടത്തുന്ന ഈ വർഷത്തെ വാൽസിംഗ്ഹാം തീർഥാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി . കഴിഞ്ഞുപോയ വർഷങ്ങളിൽ വളരെ ആഘോഷപൂർവ്വം കൂടുതൽ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി നടത്തിയിരുന്ന രൂപത തീർത്ഥാടനം കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളാൽ 300 പേരെ മാത്രം പങ്കെടുപ്പിച്ചാണ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്.

രൂപതയുടെ എല്ലാ ഇടവക / മിഷനുകളിൽ ഒരാഴ്ചയായി പ്രത്യേകമായി തീർത്ഥാടന ദിവസത്തിനായി പ്രാർത്ഥിച്ചൊരുങ്ങുകയാണ്. ഉച്ചക്ക് ഒന്നരയ്ക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകളിൽ തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. രൂപതയിലെ മറ്റു വൈദികർ സഹകാർമ്മികരാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം , ദിവ്യകാരുണ്യ ആരാധന എന്നിവയും നടക്കും . തീർഥാടനത്തിൽ ഭവനങ്ങളിലിരുന്ന് പങ്കെടുക്കുന്നവർക്കായി രൂപതയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജ് വഴിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

തീർഥാനത്തിൽ പങ്കെടുക്കുവാൻ മുൻകൂട്ടി പേരുകൾ നൽകിയവർക്ക് ഇതുവരേയും പാസുകൾ ലഭിച്ചിട്ടില്ലെങ്കിൽ ഉടനെ തന്നെ തീർഥാടന കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ് . ഈ വർഷത്തെ തീർത്ഥാടനത്തിന്‍റെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് തോമസ് പാറക്കണ്ടത്തിലച്ചന്‍റെ നേതൃത്വത്തിൽ ഉള്ള ഹേവർഹിൽ സമൂഹമാണ്. ഈ കോവിഡ് കാലത്ത് രൂപതയിൽ ഒരു കുടുംബമായി എല്ലാവരും ഒന്ന് ചേർന്ന് പരിശുദ്ധ ആമ്മയുടെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടു തീർഥാടനം ഒരു ആത്മീയ അനുഭവമായ്ക്കുവാൻ ഏവരെയും പ്രഥനാപൂർവം ക്ഷണിക്കുന്നതായി തീർത്ഥാടന കോർഡിനേറ്റർ മോൺ .ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് അറിയിച്ചു.

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​