• Logo

Allied Publications

Delhi
ക​ത്തോ​ലി​ക്ക ദേ​വാ​ല​യം ത​ക​ർ​ത്ത​സം​ഭ​വം: നി​യ​മ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ അ​ൻ​ധേ​രി​യ മോ​ഡി​ലു​ള്ള ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ലാ​ഡോ സ​രാ​യ് ഇ​ട​വ​ക ദേ​വാ​ല​യം ഇ​ടി​ച്ചു നി​ര​ത്തി​യ അ​ധി​കൃ​ത​രു​ടെ അ​ങ്ങേ​യ​റ്റം ക്രൂ​ര​വും അ​ന്യാ​യ​വു​മാ​യ പ്ര​വ​ർ​ത്തി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു കൊ​ണ്ട് ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രൂ​പ​ത നേ​തൃ​ത്വം നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി ഫാ. ​ജോ​സ് ക​ന്നു​കു​ഴി​യും ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ജൂ​ലൈ 13 ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഡ​ൽ​ഹി​യി​ലെ കേ​ര​ള ഹൗ​സി​ൽ വ​ച്ചു കാ​ണു​ക​യും അ​ദ്ദേ​ഹ​ത്തെ പ​രാ​തി ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ളു​മാ​യി സം​സാ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ​ഫ് ഓ​ട​നാ​ട്ട്, വി​കാ​രി ഫാ. ​ജോ​സ് ക​ന്നു​കു​ഴി, കൈ​ക്കാ​ര​ൻ​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ന​ശി​പ്പി​ക്ക​പ്പെ​ട്ട ദേ​വാ​ല​യ പ​രി​സ​രം സ​ന്ദ​ർ​ശി​ക്കു​ക​യും കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ പ​തി​മു​ന്നി​ൽ അ​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​ട​വ​ക ദേ​വാ​ല​യം യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ച​തി​നെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. ഇ​ത് തി​ക​ച്ചും അ​ന്യാ​യ​വും വേ​ദ​ന​ജ​ന​ക​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. ഇ​ട​വ​ക​യി​ലെ വി​ശ്വാ​സ സ​മൂ​ഹം ഒ​ത്തി​രി ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്ത് കെ​ട്ടി​പ്പ​ടു​ത്ത​താ​ണ് ഈ ​ദേ​വാ​ല​യ​മെ​ന്നും അ​ത് അ​ന്യാ​യ​മാ​യി ത​ക​ർ​ത്ത​തി​ലു​ണ്ടാ​യ വേ​ദ​ന​യി​ൽ താ​ൻ പ​ങ്കു​കൊ​ള്ളു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ന്യാ​യ​വും ക്രൂ​ര​വു​മാ​യ സം​ഭ​വ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി, കേ​ന്ദ്ര ന​ഗ​ര വി​ക​സ​ന മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ക​ത്ത​യ​ച്ചു. കൂ​ടാ​തെ സീ​റോ മ​ല​ബാ​ർ സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് തു​ട​ങ്ങി​യ സ​ഭാ നേ​തൃ​ത്വ​ങ്ങ​ളെ​യും ആ​ർ​ച്ച്ബി​ഷ​പ് ക​ത്ത​യ​ച്ച് നി​ജ​സ്ഥി​തി അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും എ​ത്ര​യും വേ​ഗം വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്നും രൂ​പ​ത പി​ആ​ർ​ഒ അ​റി​യി​ച്ചു.

ഈ ​സം​ഭ​വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട ദേ​വാ​ല​യ പ​രി​സ​ര​ത്ത് രൂ​പ​ത യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ഡി​എ​സ്വൈ​എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പ്രാ​ർ​ത്ഥ​ന യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.