• Logo

Allied Publications

Europe
"സ്നേഹത്തിന്‍റെ ആനന്ദം' കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ജുലൈ 24ന്
Share
ലണ്ടൻ : 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവർഷത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വർഷം മുൻപ് മാർപ്പാപ്പ പ്രസിദ്ധീകരിച്ച ആമോറീസ് ലെത്തീസ്യ എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ പഠനമാണ് അതിൽ പ്രധാനം.

ജൂലൈ 24 നു വൈകുന്നേരം ആറു മുതൽ എട്ടുവരെ കെസിബിസി മുൻ ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഡോ ജോസ് കോട്ടയിൽ നയിക്കുന്ന കോൺഫറൻസ് രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. രൂപത വികാരി ജനറൽ മോൺ ആന്‍റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും. സൂമിലും CSMEGB യൂട്യുബിലും CSMEGB ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യുന്നതാണ്.

രൂപത ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി , ഫാമിലി കമ്മീഷൻ അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നതാണ്.
Zoom ID: 912 1944 0609
Passcode: CSMEGB

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.