• Logo

Allied Publications

Europe
മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ഡോ. ​ഹി​ലാ​ൽ ഹ​നീ​ഫ
Share
ഡ​ബ്ലി​ൻ: സ്ലൈ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ഡോ​ക്ട​ർ(​ഒൗ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് എ​ൻ​സി​എ​ച്ച്ഡി ഓ​ഫ് ദി ​ഇ​യ​ർ) അ​വാ​ർ​ഡ് നേ​ടി ഡോ. ​ഹി​ലാ​ൽ ഹ​നീ​ഫ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​ത്യേ​കി​ച്ച് അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​മാ​യി.

മ​ഹാ​മാ​രി​യെ ശ​ക്ത​മാ​യും ശാ​സ്ത്രീ​യ​മാ​യും നേ​രി​ടു​ന്ന അ​യ​ർ​ല​ൻ​ഡി​ലെ സ്ലൈ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ഹോ​പ്സി​റ്റ​ലി​ൽ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ര​ജി​സ്ട്രാ​ർ പ​ദ​വി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​വി​ഡ് അ​സെ​സ്‌​സ്മെ​ന്‍റ് യൂ​ണി​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന ഡോ. ​ഹി​ലാ​ൽ പ്ര​ശം​സ​നീ​യ​മാ​യ സേ​വ​ന മി​ക​വ് കാ​ഴ്ച​വ​ച്ച​തി​നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​പ്സി​റ്റ​ലി​ലെ മെ​ഡി​ക്ക​ൽ ഫാ​ക്ക​ൽ​റ്റി അ​ദ്ദേ​ഹ​ത്തെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി അം​ഗീ​ക​രി​ച്ച​ത്. ഒ​രു ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​ക്ക് അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന അ​വാ​ർ​ഡാ​ണി​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​ള്ള ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് പോ​സ്റ്റ്ഗ്രാ​ജു​വേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ & റി​സ​ർ​ച് , ഫെ​ലോ ഓ​ഫ് റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് പ്രൊ​ഫ​സ​ർ കാ​ത​റി​ൻ മെ​ക്ഹ്യൂ​ഗ് ഡോ. ​ഹി​ലാ​ലി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. കോ​വി​ഡും അ​നു​ബ​ന്ധ രോ​ഗാ​വ​സ്ഥ​യു​മു​ള്ള അ​നേ​കം​പേ​ർ​ക്ക് രോ​ഗ​മു​ക്തി​ക്കാ​യി ഡോ. ​ഹി​ലാ​ൽ അ​ഹോ​രാ​ത്രം ന​ൽ​കി​യ സേ​വ​ന​വും ക​ഠി​നാ​ധ്വാ​ന​വും മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന് ഒ​രു മാ​തൃ​ക​യാ​ണെ​ന്ന് പ്ര​ഫ​സ​ർ മെ​ക്ഹ്യൂ​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ ഡി​ഗ്രി​യോ​ടെ 2014 ൽ ​അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ ഡോ. ​ഹി​ലാ​ൽ റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ഷ്യ​ൻ​സി​ൽ നി​ന്നും ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​നി​ൽ സ്പെ​ഷ്യാ​ലി​റ്റി ട്രെ​യ്നിം​ഗ് പൂ​ർ​ത്തി​യാ​ക്കി എം​ആ​ർ​സി​പി അ​യ​ർ​ല​ൻ​ഡ്, എം​ആ​ർ​സി​പി യു​കെ ബി​രു​ദാ​ന​ന്ത​ര യോ​ഗ്യ​ത​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ന​ട​ത്തു​ന്ന കോ​വി​ഡ് റി​സേ​ർ​ച്ച് പ​ഠ​ന​ങ്ങ​ളി​ൽ അം​ഗ​വു​മാ​ണ് ഡോ. ​ഹി​ലാ​ൽ. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഡോ:​ഹി​ലാ​ൽ ഭാ​ര്യ സെ​ന​യോ​ടും മ​ക​ൻ സെ​യി​നോ​ടു​മൊ​പ്പം സ്ലൈ​ഗോ​യി​ലാ​ണ് താ​മ​സം.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.