• Logo

Allied Publications

Europe
ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 10ന്
Share
ല​ണ്ട​ൻ: ഈ​ശോ​യു​ടെ തി​രു​ര​ക്ത​ത്തി​ന്‍റെ ശാ​ശ്വ​ത സം​ര​ക്ഷ​ണം മാ​ന​വ​രാ​ശി​യെ നി​ത്യ ര​ക്ഷ​യി​ലേ​ക്ക് ന​യി​ക്കു​ന്ന സു​വി​ശേ​ഷം പ്ര​ഘോ​ഷി​ച്ചു​കൊ​ണ്ട് ജൂ​ലൈ മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 10 ന് ​ന​ട​ക്കും. സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ യി​ൽ നി​ന്നും ക​ത്തി​പ്പ​ട​ർ​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ജീ​വ​വാ​യു​വാ​യി നി​ല​നി​ൽ​ക്കു​ന്ന , സെ​ഹി​യോ​ൻ യു​കെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട, പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ, വ​ർ​ത്ത​മാ​ന​കാ​ല പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും മ​ഹാ​മാ​രി​യു​ടെ പ്ര​ത്യാ​ഘാ​ത​ത്തെ​യും യേ​ശു​വി​ൽ അ​തി​ജീ​വി​ച്ച് , പ്ര​ത്യാ​ശ​യു​ടെ നാ​ളെ​യെ പ​ക​ർ​ന്നു​കൊ​ണ്ട് ഓ​ണ്‍​ലൈ​നി​ലാ​ണ് ഇ​ത്ത​വ​ണ​യും ന​ട​ക്കു​ക.

പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും ആ​ധ്യാ​ത്മി​ക ശു​ശ്രൂ​ഷ​ക​നു​മാ​യ സെ​ഹി​യോ​ൻ യു​കെ​യു​ടെ ഡ​യ​റ​ക്ട​ർ റ​വ.​ഫാ. ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന, വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന ,ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ ദൈ​വി​കോ​പ​ക​ര​ണ​മാ​യി വ​ർ​ത്തി​ച്ചു​കൊ​ണ്ട് ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യു​ള്ള ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും, പ്ര​ശ​സ്ത വ​ച​ന ശു​ശ്രൂ​ഷ​ക​യും ധ്യാ​ന ഗു​രു​വു​മാ​യ സി. ​ആ​ൻ മ​രി​യ എ​സ്എ​ച്ച് , യൂ​റോ​പ്പി​ലെ പ്ര​മു​ഖ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൻ ബ്ര​ദ​ർ ആ​ൻ​ഡ്രൂ ഫ​വ ( Cor et Lumen Christi ), സെ​ഹി​യോ​ൻ യു​കെ​യു​ടെ മു​ഴു​വ​ൻ സ​മ​യ ശു​ശ്രൂ​ഷ​ക ര​ജ​നി മ​നോ​ജ് എ​ന്നി​വ​ർ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

മ​ഹാ​മാ​രി​യു​ടെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ ത​ര​ണം ചെ​യ്യാ​ൻ പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും പ​രി​ത്യാ​ഗ​ത്തി​ലൂ​ടെ​യും ,മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ​യും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക . കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും സെ​ഹി​യോ​ൻ യു​കെ യു​ടെ കി​ഡ്സ് ഫോ​ർ കി​ങ്ഡം , ടീ​ൻ​സ് ഫോ​ർ കി​ങ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ യു​കെ സ​മ​യം രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 മ​ണി​വ​രെ​യാ​യി​രി​ക്കും മ​ല​യാ​ളം ക​ണ്‍​വെ​ൻ​ഷ​ൻ .12 മു​ത​ൽ 2 വ​രെ കു​ട്ടി​ക​ൾ​ക്കും 2 മു​ത​ൽ 4 വ​രെ ഇം​ഗ്ലീ​ഷി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ് , ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ശു​ശ്രൂ​ഷ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.8894210945 എ​ന്ന സൂം ​പ്ര​യ​ർ ലൈ​ൻ ന​ന്പ​ർ വ​ഴി സ്പി​രി​ച്വ​ൽ ഷെ​യ​റി​ങ്ങി​നും ക​ണ്‍​വ​ൻ​ഷ​നി​ലു​ട​നീ​ളം സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.