• Logo

Allied Publications

Europe
കോവിഡിന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ നേ​രി​ടാ​ൻ അ​സ്ട്ര​സെ​ന​ക്ക​യു​ടെ വാ​ക്സി​ൻ പ​രീ​ക്ഷ​ണം
Share
ല​ണ്ട​ൻ: കൊ​റോ​ണ ​വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളെ നേ​രി​ടാ​ൻ ബൂ​സ്റ​റ​ർ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​വു​മാ​യി അ​സ്ട്ര​സെ​ന​ക​യും ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ ബീ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് പ​രീ​ക്ഷ​ണം.

ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, പോ​ള​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ 2250 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രും പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. പു​തി​യ വാ​ക്സി​ൻ അ​സ്ട്ര​സെ​ന​ക്ക​യു​ടെ നി​ല​വി​ലെ വാ​ക്സി​ന്‍റെ സ​മാ​ന അ​ടി​സ്ഥാ​ന ഘ​ട​ന​യു​ള്ള​താ​ണ്. ബീ​റ്റ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​നാ​യി സ്പൈ​ക്ക് പ്രോ​ട്ടീ​നി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ ബൂ​സ്റ​റ​ർ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്.

നി​ല​വി​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ നി​ര​വ​ധി വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും വൈ​റ​സി​ന്‍റെ ജ​നി​ത​ക വ​ക​ഭേ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​തി​ന​നു​സൃ​ത മാ​റ്റ​ങ്ങ​ളു​ള്ള വാ​ക്സി​നു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. ഇ​തി​നാ​യാ​ണ് ബൂ​സ്റ​റ​ർ വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​വ വൈ​റ​സ് വ​ക​ഭേ​ദ​ത്തെ ചെ​റു​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ, നേ​ര​ത്തെ വാ​ക്സി​നെ​ടു​ത്ത​വ​രും പു​തി​യ ബൂ​സ്റ​റ​ർ ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ടി​വ​രും

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്