• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ളി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം; പ്ര​സു​ദേ​ന്തി​വാ​ഴ്ച​യി​ലും കൊ​ടി​യേ​റ്റി​ലും വി​ശ്വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​റ്റൂ​ർ എ​ന്ന് പ്ര​ശ​സ്ത​മാ​യ മാ​ഞ്ച​സ്റ്റ​റി​ൽ ദു​ക്റാ​ന തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി നി​ർ​ഭ​ര​മാ​യ തു​ട​ക്കം. പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ട് നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഷ്രൂ​ഷ്ബ​റി രൂ​പ​താ വി​കാ​രി ജ​ന​റ​ൽ​ഫാ. മൈ​ക്കി​ൾ ഗാ​ന​ൻ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ച​തോ​ടെ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​ന​ട​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. വൈ​കു​ന്നേ​രം കൃ​ത്യം നാ​ലി​ന് ത​ന്നെ ഗി​ൽ​ഡ് റൂ​മി​ൽ നി​ന്നും പ്ര​സു​ദേ​ന്തി​മാ​രും വൈ​ദീ​ക​രും പ്ര​ദ​ക്ഷി​ണ​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ഞ്ച​സ്റ്റ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ ഏ​വ​രെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ഷ്രൂ​ഷ്ബ​റി രൂ​പ​താ വി​കാ​രി ജ​ന​റ​ൽ ഫാ. ​മൈ​ക്കി​ൾ ഗാ​ന​ൻ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച​യു ദി​വ്യ​ബ​ലി​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നൊ​വേ​ന​യും ന​ട​ന്നു. ഫാ. ​മൈ​ക്കി​ൾ ഗാ​ന​ൻ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ൻ ആ​യ​പ്പോ​ൾ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​നി​ക്ക് കെ​ണ്‍, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ശ​നി​യാ​ഴ്ച ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചെ​യി​ൻ പ്ര​യ​റു​ക​ളും, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സ്റ്റ​ർ ആ​ൻ മ​രി​യ നേ​തൃ​ത്വം ന​ൽ​കി​യ ആ​ത്മീ​യ ഒ​രു​ക്ക പ്ര​ഭാ​ഷ​ണ​വും ഏ​റെ ഭ​ക്തി നി​ർ​ഭ​ര​മാ​യി ന​ട​ന്നു. മാ​ഞ്ച​സ്റ്റ​ർ മി​ഷ​നി​ലെ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ സൂ​മി​ലൂ​ടെ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ലും, നൊ​വേ​ന​ക്കും നി​യു​ക്ത ഹോ​ളി​ഫാ​മി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് ചി​റ്റി​ല​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കും.

29 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​ക്കും മാ​ഞ്ച​സ്റ്റ​ർ സി​റോ മ​ല​ങ്ക​ര ചാ​പ്ലി​ൻ ഫാ. ​ര​ഞ്ജി​ത് മ​ഠ​ത്തി​റ​ന്പി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

30 തി​യ​തി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ലും നൊ​വേ​ന​യി​ലും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര മു​ഖ്യ കാ​ർ​മ്മി​ക​നാ​കും.

ജൂ​ലൈ ഒ​ന്നാം തി​യ​തി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​ക്കും പ്രി​സ്റ്റ​ണ്‍ സെ​ൻ​റ് അ​ൽ​ഫോ​ൻ​സാ ക​ത്തി​ഡ്ര​ൽ വി​കാ​രി ഫാ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​കും.

ജൂ​ലൈ ര​ണ്ടാം തി​യ​തി വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​ക്കും ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ ഫാ.​ആ​ൻ​റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മു​ഖ്യ ക​മ്മി​ക​ത്വം വ​ഹി​ക്കും.

പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ലൈ മൂ​ന്നാം തി​യ​തി ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ബി​ഷ​പ്പ് മാ​ർ.​ജോ​സ​ഫ് ശ്രാ​ന്പി​ക്ക​ൽ തി​രു​ന്നാ​ൾ കു​ർ​ബാ​ന​യി​ൽ മു​ഖ്യ ക​ർ​മ്മി​ക​ൻ ആ​കു​ന്പോ​ൾ, ഒ​ട്ടേ​റെ വൈ​ദീ​ക​ർ സ​ഹ കാ​ർ​മ്മി​ക​രാ​കും. ദി​വ്യ​ബ​ലി മ​ധ്യേ മാ​ഞ്ച​സ്റ്റ​ർ മി​ഷ​നി​ലെ പ​തി​നൊ​ന്നു കു​ട്ടി​ക​ൾ ആ​ദ്യ​മാ​യി ഈ​ശോ​യെ സ്വീ​ക​രി​ക്കു​ന്പോ​ൾ അ​ത് തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​വേ​കും .ഇ​തേ​തു​ട​ർ​ന്ന് മ​റ്റു തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളും, ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ക്കു​ന്ന​തി​നാ​ൽ ഇ​ക്കു​റി തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ​വും, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

സാ​മൂ​ഹി​ക അ​ക​ലം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്ന​തി​നാ​ൽ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പ​ള്ളി​യി​ൽ ഉ​ൾ​ക്കൊ​ള്ളു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ മാ​ഞ്ച​സ്റ്റ​ർ മി​ഷ​ൻ​റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും,സെ​ൻ​റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യു​ടെ വെ​ബ്സ​യി​റ്റി​ലൂ​ടെ​യും വി​ശ്വാ​സി​ക​ൾ തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ അ​റി​യി​ച്ചു.

ജൂ​ലൈ 4 ഞാ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ന​ട​ക്കു​ന്ന താ​ങ്ക്സ് ഗി​വിം​ഗി​ൽ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​വും. ഇ​തേ​ത്തു​ർ​ന്നാ​വും തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ടു​ള്ള കൊ​ടി​യി​റ​ക്ക് ന​ട​ക്കു​ക.

ഭാ​ര​ത അ​പ്പ​സ്തോ​ല​ൻ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ അ​ൽ​ഫോ​സാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളാ​ണ്് ന​ട​ന്നു വ​രു​ന്ന​ത്. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, കൈ​ക്കാ​ര·ാ​രാ​യ അ​ല​ക്സ് വ​ർ​ഗീ​സ്, ചെ​റി​യാ​ൻ മാ​ത്യു, ജി​സ്മോ​ൻ ജോ​ർ​ജ്, ജോ​ജി ജോ​സ​ഫ് , ജോ​സ് വ​രി​ക്ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

യു​കെ​യി​ൽ ആ​ദ്യ​മാ​യി തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് മാ​ഞ്ച​സ്റ്റ​റി​ൽ ആ​യി​രു​ന്നു. അ​ന്നു​മു​ത​ൽ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ജൂ​ലൈ മാ​സ​ത്തി​ലെ ആ​ദ്യ ശ​നി​യാ​ഴ്ച​ക​ളി​ലാ​ണ് മാ​ഞ്ച​സ്റ്റ​ർ ദു​ക്റാ​ന തി​രു​നാ​ൾ അ​ത്യാ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.