• Logo

Allied Publications

Delhi
വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ പു​തി​യ ആ​പ്ത​വാ​ക്യം അ​ട​ങ്ങി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ൽ 202122 വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭം കു​റി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ​വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ പു​തി​യ ആ​പ്ത​വാ​ക്യം അ​ട​ങ്ങി​യ ലോ​ഗോ ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ്ര​കാ​ശ​നം ചെ​യ്തു. ’സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക്രി​സ്തു​വി​നെ പ​ക​ർ​ന്ന് ന​ൽ​കു​ക’ എ​ന്ന​താ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ആ​പ്ത വാ​ക്യം.

ക​രോ​ൾ​ബാ​ഗി​ലു​ള്ള രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്ന​ത്. രൂ​പ​ത ക്യാ​റ്റി​കി​സം ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു ആ​നി​ത്താ​നം, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ജോ​മോ​ൻ ക​പ്പ​ലു​മാ​ക്ക​ൽ, ക്യാ​റ്റ​കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മ​റ്റു ഭാ​ര​വാ​ഹി​ക​ളും ലോ​ഗോ പ്ര​കാ​ശ​ന വേ​ള​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന​വ മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​നി​വാ​ര്യ​മാ​യി മാ​റി​യ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വ​യെ പ​ക്വ​ത​യോ​ടു കൂ​ടി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പ്രാ​വി​ണ്യം നേ​ട​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പ് ലോ​ഗോ പ്ര​കാ​ശ​ന വേ​ള​യി​ൽ പ​റ​ഞ്ഞു.

അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തും സ​ത്യം വ​ള​ചൊ​ടി​ക്കു​ന്ന​തും ന​വ​മാ​ധ്യ​മ ശൈ​ലി​യാ​യി മാ​റി​യി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക്രി​സ്തു എ​ന്ന സ​ത്യ​ത്തെ പ​ക​ർ​ന്നു കൊ​ടു​ക്കു​ക എ​ന്ന​ത് വി​ശ്വാ​സ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ​യും വി​ശ്വാ​സ ജീ​വി​തം ന​യി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും സ്വാ​ധീ​ന​വും വ​ർ​ധി​ച്ച ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ’സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക്രി​സ്തു​വി​നെ പ​ക​ർ​ന്ന് ന​ൽ​കു​ക’ എ​ന്ന ആ​പ്ത​വാ​ക്യം പു​തി​യ അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​യി​രി​ക്കും ക്യാ​റ്റ​കി​സം ന​ട​ക്കു​ക എ​ന്നും അ​ടു​ത്ത ആ​ഴ്ച മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഓ​ണ്‍​ലൈ​ൻ ക്യാ​റ്റ​കി​സം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക്യാ​റ്റി​കി​സം ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ബാ​ബു ആ​നി​ത്താ​നം അ​റി​യി​ച്ചു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.