• Logo

Allied Publications

Europe
രേണുക അരുണിന്‍റെ കർണാടിക് മ്യൂസിക് വർക് ഷോപ്പ് ജൂൺ 27 ന്
Share
കലാഭവൻ ലണ്ടന്‍റെ ആഭിമുഖ്യത്തിൽ മ്യൂസിക് ഫോർ ഓൾ എന്ന സന്ദേശവുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രേണുക അരുൺ Carnatic Music Workshop നടത്തുന്നു. ജൂൺ 27 നു (ഞായർ) യുകെ സമയം രാവിലെ 11.30 ന് (ഇന്ത്യൻ സമയം 4:00 പിഎം) zoom പ്ലാറ്റ്ഫോമിലാണ് ഈ മ്യൂസിക് വർക്ക്ഷോപ് ഒരുക്കിയിരിക്കുന്നത് . പ്രവേശനം തികച്ചും സൗജന്യമാണ്

ശാസ്ത്രീയ ഗാന രംഗത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ ഗായികയാണ് രേണുക അരുൺ. മലയാളം, തമിഴ് , തെലുങ്ക് ചലച്ചിത്രങ്ങളിൽ രേണുക ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. രേണുക അരുൺ പാടിയ സംഗീത ആൽബങ്ങൾക്ക് ഒട്ടേറെ അന്തർദേശിയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. എഴുന്നൂറോളം കർണാടക സംഗീത കച്ചേരികൾ ഈ ഗായിക ഇതുവരെ ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര സംഗീത ട്രൂപ് ആയ സിംഫണി ഓർക്കസ്ട്ര തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര സംഗീത ട്രൂപ്പുകളുമായി രേണുക സഹകരിക്കുന്നുണ്ട്. അടുത്ത കാലത്ത് സൂപ്പർഹിറ്റായ "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ" എന്ന മലയാള സിനിമയിലും രേണുക പാടിയിട്ടുണ്ട്.

ഈ മ്യൂസിക് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക : 07841613973,
email : kalabhavanlondon@gmail.com

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.