• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം സൃ​ഷ്ടി​ച്ച നാ​ശ​വും മൂ​ന്നാം ത​രം​ഗ​സാ​ധ്യ​ത​യു​ടെ ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് വാ​ക്സി​നേ​ഷ​ൻ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ന​ട​ത്തു​ന്ന വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 19 ശ​നി​യാ​ഴ്ച്ച ഇ​ന്ന് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ന​ട​ത്ത​പ്പെ​ട്ടു.

മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തു​ന്ന ഈ ​വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ​ഫ് ഓ​ട​നാ​ട്ട്, ചാ​ൻ​സ​ല​ർ ഫാ. ​ജോ​യ്സ​ണ്‍ പു​തു​ശേ​രി, പ്രൊ​ക്യു​റേ​റ്റ​ർ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജി​തി​ൻ വ​ട​ക്കേ​ൽ, വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​മി വാ​ഴ​ക്കാ​ല , പാ​സ്റ്റ്റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​സി. വി​ൽ​സ​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ലീ​ന വി​ൻ​സ​ന്‍റ്, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് സീ​നി​യ​ർ ഡെ​പ്യു​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ രാ​കേ​ഷ് മെ​ഹ്റ, സീ​നി​യ​ർ റീ​ജ്യ​ണ​ൽ മാ​നേ​ജ​ർ ഷോ​ജി പോ​ൾ, ജ​ന​ക്പു​രി ഇ​ട​വ​ക കൈ​ക്കാ​ര​ൻ പി​ഇ​സ്ഡ്. തോ​മ​സ്, ഡി ​എ​സ്വൈ​എം പ്ര​സി​ഡ​ന്‍റ് ഗ്ലോ​റി, മ​റ്റ് വൈ​ദീ​ക​ർ, സി​സ്റ്റേ​ഴ്സ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ടാ​തെ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ്പ് ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ, മു​ത്തൂ​റ്റ് ഗ്രൂ​പ് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്, സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ദി​വാ​ൻ തു​ട​ങ്ങി​യ ഏ​താ​നും പ്ര​മു​ഖ​രു​ൾ​പ്പ​ടെ 100 ഓ​ളം പേ​ർ ഓ​ണ്‍​ലൈ​നാ​യും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഫാ. ​ജോ​മി വാ​ഴ​ക്കാ​ല​യാ​ണ് വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഡ​ൽ​ഹി സ​ർ​ക്കാ​ർ വാ​ക്സി​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ജ​ന​ക്പു​രി​യി​ലെ ആ​ര്യ ഹോ​സ്പി​റ്റ​ലി​ൽ വ​ച്ചാ​യി​രി​ന്നു വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​നും ആ​രം​ഭി​ച്ചു. സി​ന്ടോ വ​ട​കും​പാ​ട​ൻ ആ​ദ്യ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഉ​ദ്ഘാ​ട​ന ദി​വ​സം 150 ഓ​ളം ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി. കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ന​ൽ​കി​യ​ത്. വാ​ക്സി​ൻ ല​ഭി​ച്ച​വ​ർ​ക്കെ​ല്ലാം ഓ​രോ മെ​ഡി​ക്ക​ൽ കി​റ്റും ന​ൽ​കി.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് സീ​നി​യ​ർ ഡെ​പ്യു​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ രാ​കേ​ഷ് മെ​ഹ്റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം രാ​ജ്യം മു​ഴു​വ​നും പ്ര​ത്യേ​കി​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നേ​കാ​യി​രം ജീ​വ​ൻ അ​പ​ഹ​രി​ച്ച പ​ശ്ചാ​ത​ല​ത്തി​ൽ എ​ത്ര​യും വേ​ഗം ജ​ന​ങ്ങ​ളി​ലേ​ക്ക് വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​ലു​ടെ അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​ൻ ഈ ​സം​രം​ഭം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്നും പൊ​തു​മേ​ഖ​ല​യു​ടെ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും സം​യു​ക്ത​മാ​യ പ​ങ്കാ​ളി​ത്വം ഇ​ങ്ങ​നെ​യു​ള്ള സം​രം​ഭ​ങ്ങ​ളി​ൽ ന​ല്ല​താ​ണെ​ന്നും അ​തി​ന്‍റെ ഒ​രു ഉ​ത്ത​മ മാ​തൃ​ക​യാ​ണ് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​തോ​ടെ​യു​ള്ള ഈ ​വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് എ​ന്നും ആ​ർ​ച്ച്ബി​ഷ​പ്പ് ത​ന്‍റെ ഉ​ത്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​നോ​ട് സ​ഹ​ക​രി​ച്ച മു​ത്തൂ​റ്റ് ഗ്രൂ​പ്പി​നെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ഈ ​ആ​ഴ്ച​യി​ലു​ട​നീ​ളം തു​ട​രു​മെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ പി​ന്നീ​ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തു​മെ​ന്നും രൂ​പ​ത പി​ആ​ർ​ഒ ഫാ. ​ജി​ൻ​റ്റോ ടോം ​അ​റി​യി​ച്ചു.

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂഡൽഹി: വർണ വിസ്മയ രാവായി ഡൽഹി മലയാളി അസോസിയേഷന്‍റെ സ്ഥാപക ദിനാഘോഷം ആസ്വാദക ഹൃദയങ്ങളിൽ കുളിർ മഴയായി പെയ്തിറങ്ങി.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.