• Logo

Allied Publications

Delhi
യു​എ​ന്നി​ന്‍റെ കീ​ഴി​ലു​ള്ള ജോ​ലി സാ​ധ്യ​ത​ക​ളെ​പ​റ്റി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​രി​യ​ർ ടോ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് യു​എ​ന്നി​ന്‍റെ കീ​ഴി​ലു​ള്ള ജോ​ലി സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക​രി​യ​ർ ഗ​യി​ഡ​ൻ​സ് പ്രോ​ഗ്രാം ഒ​രു​ക്കു​ന്നു. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഹൈ​ക​മ്മീ​ഷ​ണ​ർ ഫോ​ർ റെ​ഫ്യൂ​ജീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ പേ​ഴ്സ​ണ​ൽ അ​ട്മി​നി​സ്ട്രേ​റ്റ​ർ ഫ്രാ​ൻ​സി​സ് പ​ല​കി​ൽ സ്ക​റി​യ ആ​യി​രി​ക്കും ക​രി​യ​ർ ഗ​യ്ഡ​ൻ​സ് ക്ലാ​സെ​ടു​ക്കു​ക.

വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​വി​ധ ജോ​ലി സാ​ധ്യ​ത​ക​ൾ വി​വ​രി​ക്കു​ന്ന മൈ ​ക​രി​യ​ർ മൈ ​ഐ​ഡ​ൻ​റ്റി​റ്റി സീ​രീ​സി​ലെ മു​പ്പൊ​ത്തി ഒ​ന്നാം എ​പ്പി​സോ​ഡാ​ണ് ഇ​ത്. ജൂ​ണ്‍ 12 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ഈ ​ക​രി​യ​ർ ടോ​ക്ക് ബെ​ന്നി പാ​ലാ​ട്ടി വീ​ടും വി​ദ്യാ​ല​യ​വും എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര രൂ​പ​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ​. ബെ​ന്നി പാ​ലാ​ട്ടി എ​ന്നി​വ​രാ​ണ് മൈ ​ക​രി​യ​ർ മൈ ​ഐ​ഡ​ൻ​റ്റി​റ്റി എ​ന്ന ക​രി​യ​ർ ഗ​യ്ഡ​ൻ​സ് പ്രോ​ഗ്രാം സീ​രി​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളെ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ ആ​ഴ്ച​യി​ലും ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ച്ച് ഉ​ത്ത​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ട്. സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന ഈ ​വേ​ദി​യി​ൽ വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് സാ​ധ്യ​ത​ക​ളും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. എ​ല്ലാ ആ​ഴ്ച​യും സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ​രി​പാ​ടി ഡോ. ​ബെ​ന്നി പാ​ലാ​ട്ടി വീ​ടും വി​ദ്യാ​ല​യ​വും എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.