• Logo

Allied Publications

Europe
കേ​ര​ള​ജ​ന​ത​യ്ക്ക് കൈ​താ​ങ്ങാ​കാ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നും കെ​പി​എ​ഫ്എ​സി​ന്‍റെ വാ​ക്സി​ൻ ച​ല​ഞ്ച്
Share
ബാ​സ​ൽ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​മാ​യ കെ​പി​എ​ഫ്എ​സ് (കൈ​ര​ളി പ്രോ​ഗ്ര​സീ​വ് ഫോ​റം സ്വി​റ്റ്സ​ർ​ല​ൻ​ഡ് ) കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ന് വേ​ണ്ടി ജന്മനാ​ടി​നെ ഒ​രു കൈ ​സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്നു.

വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി പ​ത്തു ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യാ​യ സിഎം​ഡി​ആ​ർ​എ​ഫി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ങ്ങി​യ സ​മാ​ഹ​ര​ണം അ​തി​ന്‍റെ ല​ക്ഷ്യ​ത്തി​ന്‍റെ പാ​തി​വ​ഴി പി​ന്നി​ട്ടി​രി​ക്കു​ന്നു. സു​മ​ന​സു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ​യും സാ​മൂ​ഹ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സം​ഭാ​വ​ന​യാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​തു​വ​രെ സ​മാ​ഹ​രി​ച്ച തു​ക. ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ​ജന്മനാ​ടി​നെ അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ക്കു​വാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ഭൂ​മി​യി​ലെ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സാ​ധ്യ​മാ​യാ​ൽ മാ​ത്ര​മേ ഈ ​മ​ഹാ​മാ​രി​യെ തു​ട​ച്ചു നീ​ക്കു​വാ​ൻ സാ​ധ്യ​മാ​കൂ, ത​ന്നെ​യു​മ​ല്ല സ​ഹ​ജീ​വി​ക​ളെ മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ​നി​ന്ന് ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നീ​ങ്ങു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തി. വെ​റും പ​ത്തു സ്വി​സ് ഫ്രാ​ങ്ക് സം​ഭാ​വ​ന ചെ​യ്യു​ന്പോ​ൾ മൂ​ന്ന് കു​ത്തി​വ​യ്പ്പ് സാ​ധ്യ​മാ​കു​ന്നു എ​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് പോ​ലും ചെ​റി​യ തു​ക സം​ഭാ​വ​ന ചെ​യ്യു​വാ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന​താ​ണ്. ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു എ​ല്ലാ മ​ല​യാ​ളി​ക​ളും മു​ന്നോ​ട്ടു വ​രു​വാ​ൻ സം​ഘ​ട​ന​ക്ക് വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പെ​രേ​പ്പാ​ട​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Kairali Progressive Forum Switzerland , 4132 Muttenz

IBAN CH 41 0900 0000 1550 3887 3

Post Account : 155038873

TWINT : +41 77 511 10 35

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.