• Logo

Allied Publications

Australia & Oceania
ജോർജ് സണ്ണി നിര്യാതനായി
Share
മെൽബണ്‍: കേരള ന്യൂസിന്‍റെ മാനേജിംഗ് എഡിറ്ററും ഒഐസിസി മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ് തോമസിന്‍റെ (ലാലുച്ചായൻ) സഹോദരൻ കീക്കൊഴൂർ തോട്ടത്തിൽ (പൈങ്ങാട്ട്) ജോർജ് സണ്ണി മീൻ പിടിക്കുന്നതിനിടെ പന്പാനദിയിൽ മുങ്ങി മരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ചെറുവള്ളവുമായി പന്പാനദിയിൽ തനിയെ മീൻ പിടിക്കാൻ പോയ സണ്ണിയെ വലയിൽ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാലിൽ വലകുടുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നു. കാട്ടൂർ അന്പലത്തിന് മുൻപിലെ മൂട്ടിൽ കുരുങ്ങി വള്ളവും വലയും കിടക്കുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദ്ദേഹം കോഴഞ്ചേരി ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ കോവിഡ് പിരിശോധനയും പോസ്റ്റ് മോർട്ടവും നടത്തി. ശവസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 8 രാവിലെ 11ന് കീക്കൊഴൂർ മാർതോമാ പള്ളിയിൽ.. പരേതനായ പി.ടി. ജോർജിന്‍റെയും തങ്കമ്മ ജോർജിന്‍റെയും മകനാണ് ജോർജ് സണ്ണി. ഭാര്യ: ഗ്രേയ്സി. മക്കൾ: സുജി, സിജി. മരുമക്കൾ: ഷാലിയ, സുജു. മറ്റുസഹോദരൻ: മോനി (പൂനെ).

റിപ്പോർട്ട്: ജോസ് എം. ജോർജ്

വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യുടെ വാർഷികം: ലേ​ലം​വി​ളി ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം, ലേ​ലം വി​ളി മ​ഹാ​