• Logo

Allied Publications

Delhi
കോവിഡ് രോഗികൾക്ക് ഡിഎംഎയുടെ ഹെൽപ്പ്‌ ഡെസ്‌ക്
Share
ന്യൂ ഡൽഹി: കോവിഡ് രോഗത്തെതുടർന്നു മാതാപിതാക്കളോ അവരിൽ ആരെങ്കിലും ഒരാളോ നഷ്ടപ്പെട്ടവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും നേടിക്കൊടുക്കുന്നതിനായി ഡൽഹി മലയാളി അസോസിയേഷൻ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ഡിഎംഎ പ്രസിഡന്‍റ് കെ.രഘുനാഥിന്റെ അധ്യക്ഷതയിൽ സൂമിലൂടെ ചേർന്ന യോഗത്തിലാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തത്.

കൺവീനറായി വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, ജോയിന്‍റ് കൺവീനറായി വൈസ് പ്രസിഡന്‍റ് കെ ജി രാഘുനാഥൻ നായർ, അംഗങ്ങളായി അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ ടോണി, നിർവാഹക സമിതി അംഗങ്ങളായ എസ്. അജി കുമാർ, സുജാ രാജേന്ദ്രൻ, മയൂർ വിഹാർ ഫേസ്2 ചെയർമാൻ കെ.വി. മുരളീധരൻ, കരോൾ ബാഗ്കൊണാട്ട് പ്ലേസ് ഏരിയ ചെയർമാൻ പി. വിശാൽ, പശ്ചിം വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ, ജനക് പുരി ഏരിയ ചെയർമാൻ വർഗീസ് പി. മാമ്മൻ, മെഹ്‌റോളി ഏരിയ സെക്രട്ടറി ടി.വി. ലക്ഷ്‌മണൻ, ബദർപ്പൂർ ഏരിയ ചെയർമാൻ അശോക് കുമാർ, ലാജ്‌പത്‌ നഗർ ഏരിയ ചെയർമാൻ ജോർജ് തോമസ്, ആർകെ പുരം ഏരിയ ചെയർമാൻ എ.എൻ. വിജയൻ എന്നിവർ ഹെൽപ്പ് ഡെസ്‌കിന് നേതൃത്വം നൽകും.

സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചു ഡൽഹി മലയാളികൾക്ക് അറിവ് പകരുകയും അതാത് ഏരിയകളിലെ അർഹതപ്പെട്ടവരിൽ നിന്നും ആവശ്യമായ രേഖകൾ സ്വരുക്കൂട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ എത്തിക്കുവാനുമുള്ള ഭാരിച്ച ചുമതലയാണ് ഡൽഹി മലയാളി അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്നത്.

വിവരങ്ങൾക്ക് അടുത്തുള്ള ഡിഎംഎ ഏരിയ ഭാരവാഹികളുമായോ 9810388593, 9810791770 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: പി.എൻ. ഷാജി

ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.