• Logo

Allied Publications

Europe
ജന്മദിനത്തിൽ എം ജി ശ്രീകുമാറിന് സംഗീതാർച്ചനയുമായി ലണ്ടനിൽ നിന്നും വിദ്യാർഥികൾ
Share
ലണ്ടൻ: പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന നടത്തി. പ്രശസ്ത പിന്നണി ഗായകാരായ സുജാത , അനുരാധ ശ്രീറാം , വിനീത് ശ്രീനിവാസൻ , ശ്രേയ കുട്ടി സംഗീത സംവിധായകനായ ബേണി ഇഗ്‌നേഷ്യസ് എന്നിവരോടൊപ്പം , ട്യൂട്ടേഴ്സ് വാലിയിൽ സംഗീതം അഭ്യസിക്കുന്ന ലോകമെമ്പാടുമുള്ള സംഗീത വിദ്യാർഥികളും അധ്യാപകരും ഒന്ന് ചേർന്ന് ഓണലൈൻ ആയി നടത്തിയ സംഗീതാർച്ചനയിൽ എം ജി ശ്രീകുമാർ ആലപിച്ച മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിയാണ് പരിപാടി ക്രമീകരിച്ചത് .

എം . ജി ശ്രീകുമാറിനൊപ്പം ,ആലപിച്ച ഗാനങ്ങളും , റെക്കോഡിങ് സെഷനുകളുടെയും ഒക്കെ അനുഭവങ്ങൾ പിന്നണി ഗായകരും സംഗീത സംവിധായകരും പരസ്പരം പങ്കുവെച്ച പരിപാടി എല്ലാവർക്കും ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായി മാറി . എം ജി ശ്രീകുമാറും , ഭാര്യ ലേഖയും മുഴുവൻ സമയവും പരിപാടിയിൽ പങ്കു ചേരുകയും , കുട്ടികളുമായും , ഗായകരുമായും സംവദിക്കുകയും ചെയ്തു ,തന്റെ ജന്മദിനത്തിൽ ഇത്രയും മനോഹരവും , ഓർമ്മയിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന രീതിയിൽ ഒരു സംഗീത സമാഗമം സംഘടിപ്പിച്ച ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി ഡയറക്റ്റർ നോർഡി ജേക്കബിന് നന്ദി അർപ്പിക്കുകയും ചെയ്തു .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ