• Logo

Allied Publications

Europe
മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നു
Share
മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്യക്ഷമതകൊണ്ടും കര്‍മശേഷികൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (ജിഎംഎംഎച്ച്‌സി) വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 17നു ശനിയാഴ്ച വിര്‍ച്വലായി നടത്തപ്പെട്ടു.

പ്രസിഡന്റ് സിന്ധു ഉണ്ണിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രാധേഷ് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ മുത്തുസ്വാമി അയ്യര്‍ ഈവര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മഹേഷ് മുരളിയെ വരാധികാരിയായി ജനറല്‍ബോഡി തീരുമാനിക്കുകയും അടുത്ത രണ്ടു വര്‍ഷത്തെ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റായി രജനി രഞ്ജിത്തിനേയും, സെക്രട്ടറിയായി അരുണ്‍ ചന്ദ് ഗോപാലകൃഷ്ണനേയും, ട്രഷററായി മുത്തുസ്വാമി അയ്യരേയും, വൈസ് പ്രസിഡന്റായി സിന്ധു ഉണ്ണിയേയും, ജോയിന്റ് സെക്രട്ടറിയായി അമ്പിളി ദിനേശനേയും, ജോയിന്റ് ട്രഷററായി ജനേഷ് നായരേയും പൊതുയോഗം തെരഞ്ഞെടുത്തു.

15 അംഗ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായി സോബി ബാബു, ധനേഷ് ശ്രീധര്‍, ഹരികുമാര്‍ പി.കെ, ശ്രീകാന്ത് പോറ്റി, ഹരീഷ് നായര്‍, രജനി ജീമോന്‍, ജയ സുധീര്‍, ശില്പ രാഹുല്‍, ലീജ അരുണ്‍ എന്നിവരേയും തെരഞ്ഞെടുത്തു. യൂത്ത് കോര്‍ഡിനേറ്ററര്‍മാരായി അഖില മുത്തുസ്വാമിയേയും, പൂര്‍ണ്ണിമ ജീമോനേയും, പിആര്‍ഒ ആയി രാധേഷ് നായരേയും പൊതുയോഗം ചുമതലപ്പെടുത്തി.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിലും സമാജത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി രാധേഷ് നായര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ