• Logo

Allied Publications

Europe
മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ കണിക്കൊന്ന പഠനോത്സവം 10 ന്
Share
ലണ്ടൻ: പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവൺമെന്‍റ് തുടക്കം കുറിച്ച മലയാളം മിഷന്‍റെ ഭാഗമായി ആരംഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിന്‍റെ കീഴിൽ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് "കണിക്കൊന്ന"യുടെ മൂല്യനിർണയമായ പഠനോത്സവം ഏപ്രിൽ 10നു (ശനി) രാവിലെ 11നു വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കും .

യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. പഠനോത്സവത്തിന്‍റെ സുഗമമായ വിജയത്തിനുവേണ്ടി മലയാളം മിഷൻ കേന്ദ്ര ഓഫീസിന്‍റെ നേതൃത്വത്തിൽ അധ്യാപക പരിശീലനവും ശിൽപശാലകളും മാതൃക പഠനോത്സവവും ഇതിനോടകം വിജയകരമായി നടത്തി കഴിഞ്ഞു.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ. ജോസഫിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. കേരള സാംസ്കാരിക മന്ത്രി എ.കെ. ബാലൻ സന്ദേശം നല്കും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, മലയാളം മിഷൻ ഭാഷ അധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ ആശംസകളർപ്പിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയർമാൻ എസ്.എസ്. ജയപ്രകാശ് നന്ദിയും പറയും. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനും ഭാഷാ പ്രചാരകനുമായ രാജീവ് പെരിങ്ങോടിന്‍റെ ഹൃസ്വമായ മോട്ടിവേഷണൽ ശില്പശാലയ്ക്ക് ശേഷം പഠനോത്സവം ആരംഭിക്കും.

മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി ഏപ്രിൽ 10 ന് ഓൺലൈനിനിലൂടെ യുകെയിൽ നടത്തുന്നത്. ഡിപ്ലോമ കോഴ്സായ 'സൂര്യകാന്തി' ഹയർ ഡിപ്ലോമ കോഴ്സായ 'ആമ്പൽ' സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .

മലയാളഭാഷാ ഉന്നമനത്തിനായി ഇക്കഴിഞ്ഞ നവംബർ ഒന്നു മുതൽ നടത്തി വന്നിരുന്ന മലയാളം ഡ്രൈവിന്റെ സമാപന പരിപാടി യുകെയിലെ കലാസാംസ്കാരിക.സാമൂഹിക രംഗത്തുള്ള ആളുകളുടെ ആശംസകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി പഠനോത്സവത്തിനു ശേഷം ഏപ്രിൽ അവസാനം നടത്തുന്നതാണെന്ന് മലയാളം ഡ്രൈവിന്റെ ചുമതല വഹിക്കുന്ന സംഘാടകർ അറിയിച്ചു.

ഏപ്രിൽ 10ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ 07869400005 )
6. എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ07702686022).

നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളും പിന്തുണ നൽകണമെന്നും ഏപ്രിൽ പത്തിന് ഓൺലൈനായി നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് വേണ്ട സഹകരണം എല്ലാ രക്ഷിതാക്കളിൽ നിന്നും ഉണ്ടാവണമെന്നും രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ. ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ വിദഗ്ധ സമിതി ചെയർമാൻ എസ്.എസ്. ജയപ്രകാശ് എന്നിവർ അഭ്യർഥിച്ചു.

ഉദഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള
സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ZOOM MEETING ID: 844 9952 7692
Passcode: MAMIUK

www.facebook.com/MAMIUKCHAPTER/live

റിപ്പോർട്ട്: ഏബ്രഹാം കുര്യൻ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.