• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 11
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. "നസ്രാണി' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക.

വിശ്വാസസമൂഹം മുഴുവനും പ്രാർത്ഥനാപൂർവം വലിയാ ആഴ്ചയുടെ തിരക്കുകളിൽ ആയിരുന്നതിനാലും കൂടുതൽ കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിനുമായി രജിസ്‌ട്രേഷൻ ഏപ്രിൽ പതിനൊന്നുവരെ നീട്ടിയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്‍റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള പുതുക്കിയ തിയതി ഏപ്രിൽ 11 ന് ആണ്. ഏപ്രിൽ 24നു മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച ഏഴിനു നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ രജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്‍റെ വെബ്സൈറ്റ് സന്ദര്ശിക്കുക.http://smegbbiblekalotsavam.com/?page_id=719

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​