• Logo

Allied Publications

Australia & Oceania
വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ൻ സാ​ഹി​ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Share
ബ്രി​സ്ബെ​യ്ന്‍: വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ 23ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാ​തൃ​ഭാ​ഷ പ്ര​ചാ​ര​ണ​ത്തി​നും സ​ന്ദേ​ശ ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ നി​ർ​മാ​ണ പ്ര​ദ​ർ​ശ​ന​ത്തി​നും മ​ല​യാ​ളി​യു​ടെ ത​ന​താ​യ മൂ​ല്യ​ബോ​ധ​വും സാം​സ്കാ​രി​ക പെ​രു​മ​യും ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ​കാ​ര​ന്മാ​രെ​യും സാ​ഹി​ത്യ​കാ​ര​ന്മാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കം​ഗാ​രു വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ മാ​ര്‍​ഗ​ദീ​പ​മാ​യ ക​ണി​യാം​പ​റ​മ്പി​ല്‍ മേ​രി മാ​ത്യു​വി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മേ​രി മാ​ത്യു മെ​മ്മോ​റി​യ​ൽ അ​വാ​ര്‍​ഡി​ന് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ക​വി​ത, ഗാ​ന​ര​ച​ന, ചെ​റു​ക​ഥ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ക​വി​ത 30 വ​രി​ക​ളി​ലും ഗാ​നം 12 വ​രി​ക​ളി​ലും കൂ​ട​രു​ത്. ചെ​റു​ക​ഥ പ​ര​മാ​വ​ധി മൂ​ന്ന് പേ​ജി​ലും ​ക​വി​യ​രു​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, അ​വ​യ​വ​ദാ​നം, പ്ലാ​സ്റ്റി​ക് വി​മു​ക്ത ലോ​കം, പ​രി​സ​ര മ​ലി​നീ​ക​ര​ണം, ശു​ചി​ത്വം, കോ​വി​ഡ് കാ​ലം സ​മൂ​ഹ​ത്തി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍, മാ​തൃ​ഭാ​ഷ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ​യാ​ണ് വി​ഷ​യ​ങ്ങ​ള്‍.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത ക​വി​ക​ളും ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടു​ന്ന ജൂ​റി​യാ​യി​രി​ക്കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്ന് ഗാ​ന​ര​ച​ന​യ്ക്കും മൂ​ന്ന് ക​വി​ത​ക​ള്‍​ക്കും മൂ​ന്ന് ​ചെ​റു​ക​ഥ​ക​ള്‍​ക്കും പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ന്ന​തി​ന് പു​റ​മെ ക്യാ​ഷ് പ്രൈ​സും ല​ഭി​ക്കും.

പ്ര​സി​ദ്ധീ​ക​ര​ണ യോ​ഗ്യ​മാ​യ എ​ല്ലാ ക​വി​ത​ക​ളും ഗാ​ന​ര​ച​ന​യും ക​ഥ​ക​ളും കം​ഗാ​രു വി​ഷ​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക അ​ഭി​പ്രാ​യ​മു​ള്ള ​ക​ഥ​യ്ക്കും ഗാ​ന​ര​ച​ന​യ്ക്കും ​ക​വി​ത​യ്ക്കും പ്ര​ത്യേ​ക സ​മ്മാ​ന​വും ന​ല്‍​കും.

മ​ദ​ര്‍​വി​ഷ​നും കം​ഗാ​രു വി​ഷ​നും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ​വ​ച്ച് മ​ല​യാ​ള സാ​ഹി​ത്യ ച​ല​ച്ചി​ത്ര സം​ഗീ​ത പ​ത്ര ദൃ​ശ്യ മാ​ധ്യ​മ നി​യ​മ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​ശ​സ്ത​രു​ടെ​യും ​പൊ​തു​ജീ​വി​ത​ത്തി​ലെ സ​മു​ന്ന​ത​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ​മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് പു​ര​സ്കാ​രം ന​ല്‍​കും.

സൃ​ഷ്ടി​ക​ള്‍ ഏ​പ്രി​ൽ 30ന് ​മു​മ്പാ​യി എ​ന്ന kangaroovisionau@gmail.com ഇ​മെ​യി​ലി​ലോ 0061470564668 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലോ അ​യ​യ്ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കം​ഗാ​രു വി​ഷ​ന്‍ ഇ​മെ​യി​ലി​ൽ അ​ല്ലെ​ങ്കി​ൽ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു.
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ.
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി.
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​
സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു.
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വ