ലണ്ടൻ: സമീക്ഷ യുകെ യുടെ സാംസ്കാരിക സദസ് നാലാം ആഴ്ചയിലേക്കു കടക്കുന്നു. എൻ.പി. ചന്ദ്രശേഖരൻ (കൈരളി ടിവി ന്യൂസ് ഡയറക്ടർ ), പി.കെ ഹരികുമാർ(സാഹിത്യ പ്രവർത്തക സംഘം ചെയർമൻ, മുൻ കേരള ഗ്രന്ഥ ശാല ചെയർമൻ, എംജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെന്പർ), ചിന്തകനും പ്രഭാഷകനും ആയ ശ്രീചിത്രൻ എം.ജെ എന്നിവർ ഈ ആഴ്ച സദസിൽ പങ്കെടുക്കും .
ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യുകെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ന്ധ ഉറപ്പാണ് രണ്ടാമൂഴം ന്ധ ത്തിന്റെ പ്രദർശനോദ്ഘാടനം ഞായറാഴ്ച ഈ സദസിൽ നടത്തപ്പെടും. എൻ.പി. ചന്ദ്രശേഖരൻ പ്രദർശനോദ്ഘാടനം നിർവഹിക്കും. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദർശനോദ്ഘാടനത്തിനുശേഷം നവമാധ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്.
"ഉറപ്പാണ് രണ്ടാമൂഴം 'എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് കാപ്പാടൻ ആണ്.
ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : പ്രകാശ് ക്യാറ്റ്ഐ, എഡിറ്റിംഗ്: സനോജ് ബാലകൃഷ്ണൻ , സംഗീതം: റിജോ ജോസഫ് വാഴപ്പള്ളി, ഗ്രാഫിക്സ്: ജെനിത് എം വി മയ്യിൽ, ഡിസൈൻ: അർജുൻ ജി ബി. അഭിനേതാക്കൾ : നാദം മുരളി, രതീഷ് കുര്യ , ബാബു കൊടോളിപ്രം , ബിജു ഋത്വിക് , കവിത ബിജു , ലക്ഷ്മി , ലിയോണ പ്രകാശ് , ഷിജു പദം മയ്യിൽ ,ബിജേഷ് എംവി , കണ്ണേട്ടൻ , സി പി ദാമോദരൻ , ഉൃ വേണു .സാംസ്കാരിക സദസ്സിന്റെ നാലാം വേദി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തം സമീക്ഷ നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.
|