• Logo

Allied Publications

Europe
ജര്‍മന്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മെര്‍ക്കല്‍ പാര്‍ട്ടിക്ക് ഷോക്ക് ട്രീറ്റ്‌മെന്‍റ്
Share
ബര്‍ലിന്‍: ഞായറാഴ്ച ജര്‍മ്മനിയിലെ രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മെര്‍ക്കലിന്റെ യാഥാസ്ഥിതി പാര്‍ട്ടിക്ക് കനത്ത നഷ്ടം സംഭവിച്ചു. ജര്‍മനിയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ബാഡന്‍വുര്‍ട്ടെംബര്‍ഗ്, റൈന്‍ലാന്‍ഡ് ഫാല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ യാഥാസ്ഥിതിക പാര്‍ട്ടിയായ സിഡിയുവിന് രണ്ട് പ്രധാന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ജനസമ്മിതി ഇടിഞ്ഞു.

പാന്‍ഡെമിക് തിരിച്ചടികളിലും മാസ്‌ക് സംഭരണ അഴിമതിയിലും വോട്ടര്‍മാര്‍ മെര്‍ക്കലിന് ഷോക് ട്രീറ്റ്‌മെന്റാണ് നല്‍കിയത്.

ബാഡന്‍വുര്‍ട്ടെംബര്‍ഗില്‍, സിഡിയുവിന് ഏറ്റവും മോശം ഫലമായ 24,1 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.9 ശതമാനം നഷ്ടമാണ് സിഡിയുവിന് ഉണ്ടായത്. അവിടെ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന പരിസ്ഥിതി അതായത് ഗ്രീന്‍ പാര്‍ട്ടിയ്ക്ക് 2.2 ശതമാനം വോട്ടു കൂടി 32.7 ശതമാനമായി. സോഷ്യല്‍ ഡമോക്രാറ്റുകള്‍ക്കും നഷ്ടം സംഭവിച്ച് 11.1 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഫ്രീ ലിബറലുകള്‍ തങ്ങളുടെ നില മെച്ചപ്പെടുത്തി 10.4 ശതമാനമായി ഉയര്‍ത്തി. വിദേശികളെ പേടിപ്പെടുത്തുന്ന കക്ഷികളായ എഎഫ്ഡി കാര്‍ക്ക് 5.3% നഷ്ടം സംഭവിച്ച് 9.7% ല്‍ എത്തി.ഇവിടെ ഗ്രീന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സിഡിയുവുമായി ചേര്‍ന്നുള്ള കൂട്ടുകക്ഷി ഭരണമാണ് നിലവിലുണ്ടായിരുന്നത്. പുതിയ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്ത സ്ഥിതിയില്‍ വീണ്ടുമൊരു കൂട്ടുകക്ഷ ഭരണത്തിനും മാത്രമേ സാദ്ധ്യതയുള്ളു. 2016 ലെ വോട്ടിലെന്നപോലെ, 31 ശതമാനത്തിലധികം നേടിയ ഗ്രീന്‍ പാര്‍ട്ടി വീണ്ടും ഒന്നാം സ്ഥാനം നേടി. 2011 മുതല്‍ ഗ്രീന്‍ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് ബാഡന്‍വുര്‍ട്ടെംബര്‍ഗ്. വിന്‍ഫ്രൈഡ് ക്രെറ്റ്‌സ്മാന്‍ ആണ് മുഖ്യമന്ത്രി.

റൈന്‍ലാന്‍ഡ് ഫാല്‍സ് സംസ്ഥാനത്തില്‍ ഭരണകക്ഷിയായ സോഷ്യലിസ്റ്റുകള്‍ 36 % വോട്ടോടെ ഒന്നാമതെത്തി. എന്നാല്‍ 4.9 ശതമാനം നഷ്ടത്തോടെ സിഡിയു 26.9% ല്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇത് 32 ശതമാനമായിരുന്നു.ഇവിടെ ഗ്രീന്‍ പാര്‍ട്ടിയ്ക്ക് മെച്ചമാണ് ഉണ്ടായത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടിഭരണത്തിനേ സാദ്ധ്യതയുള്ളു.സോഷ്യല്‍ ഡെമോക്രാറ്റ് ലീഡര്‍ മാലു ഡ്രയറാണ് ഇവിടുത്തെ നിലവിലെ മുഖ്യമന്ത്രി.

കൊറോണ പകര്‍ച്ചവ്യാധി കാരണം, പതിവിലും കൂടുതല്‍ വോട്ടുകള്‍ പോസ്റ്റ് വഴി രേഖപ്പെടുത്തി, ജര്‍മ്മനിയുടെ 'സൂപ്പര്‍ ഇലക്ഷന്‍ വര്‍ഷം' എന്ന് വിളിക്കപ്പെടുന്ന സിഡിയു / സിഎസ്‌യുവിന് ആശങ്കാജനകമായ ഫലങ്ങളാണ് പുറത്തു വന്നത്. മെര്‍ക്കല്‍ സര്‍ക്കാരിന്റെ ജൂനിയര്‍ പങ്കാളിയായി എസ്പിഡി ഉള്‍പ്പെടുന്ന ഫെഡറല്‍ സര്‍ക്കാര്‍, കഴിഞ്ഞ വസന്തകാലത്ത് ആദ്യത്തെ കൊറോണ വൈറസ് തരംഗത്തെ അടിച്ചമര്‍ത്തുന്നതിന് സ്വദേശത്തും വിദേശത്തും പ്രശംസ നേടി.

പക്ഷേ, ജര്‍മ്മനിയുടെ മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ കാമ്പെയ്ന്‍, ദ്രുതഗതിയിലുള്ള പരിശോധന സൗജന്യമായി ആരംഭിക്കുന്നതിനുള്ള കാലതാമസം, നിലവില്‍ മാസങ്ങളായി ഉണ്ടായ അടച്ചു പൂട്ടലുകള്‍ക്കിടയിലും കൊവിഡ് കേസുകളിലെ പുനരുജ്ജീവിപ്പിക്കല്‍ എന്നിവയ്‌ക്കെതിരേ ജനരോഷം ഉയര്‍ന്നത് വോട്ടിംഗില്‍ പ്രതിഫലിച്ചു. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തന്നെ ഫെയ്‌സ് മാസ്‌ക് ഇടപാടുകളില്‍ നിന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന എംപിമാരെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് സിഡിയുവും അതിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടി സിഎസ്‌യു ആക്ഷേപം ഉന്നയിച്ചത് യാഥാര്‍ത്ഥ്യമായി. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് എംപിമാര്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതരായി. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 26 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പായതിനാല്‍ ചാന്‍സലറായി മെര്‍ക്കലിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍ റണ്ണും കൂടി കൂട്ടിവായിച്ചാല്‍ രണ്ടു സംസ്ഥാനങ്ങളിലും സിഡിയുവിന് ഉണ്ടായ നഷ്ടം പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ