• Logo

Allied Publications

Delhi
"ശ്രീ​നാ​രാ​യ​ണ ഗു​രു മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ച​വും പ്ര​തീ​ക്ഷ​യും' : കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു
Share
ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ ഗു​രു ധ​ർ​മ്മ പ്ര​ചാ​ര​ണ ട്ര​സ്റ്റി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ എ​ൻ.​എ​ൻ. ഷാ​ജി ര​ചി​ച്ച ’ശ്രീ​നാ​രാ​യ​ണ ഗു​രു മാ​ന​വ രാ​ശി​യു​ടെ വെ​ളി​ച്ച​വും പ്ര​തീ​ക്ഷ​യും’ എ​ന്ന കൃ​തി​യു​ടെ പ്ര​കാ​ശ​നം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​യി​ലെ​ന്പാ​ടും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ ര​ചി​ച്ച ’ശ്രീ​നാ​രാ​യ​ണ ഗു​രു ലൈ​റ്റ് ആ​ൻ​ഡ് ഹോ​പ്പ് ഓ​ഫ് മാ​ൻ​കൈ​ൻ​ഡ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന 12 അ​ധ്യാ​യ​ങ്ങ​ളു​ള്ള ഈ ​കൃ​തി​യി​ൽ ഗു​രു​വി​ന്‍റെ ജീ​വ ച​രി​ത്ര​വും ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗു​രു​ദേ​വ​ൻ ര​ചി​ച്ച പ്ര​ധാ​ന​പ്പെ​ട്ട കൃ​തി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​ഷ്ഠ ന​ട​ത്തി​യ ക്ഷേ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള ഗു​രു​വി​ന്‍റെ ഉ​പ​ദേ​ശ​ങ്ങ​ളും പ്ര​വ​ർ​ത്തി പ​ഥ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ന​ട​ത്തി​യ വി​പ്ല​വ​ക​ര​മാ​യ സാ​മൂ​ഹ്യ പ​രി​ഷ്കാ​ര​ങ്ങ​ളും ന​വോ​ഥ​ന​വും ഇ​ത​ര ഭാ​ഷീ​യ​ർ​ക്കു കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ് ല​ളി​ത​മാ​യി ഇം​ഗ്ലീ​ഷി​ൽ ര​ചി​ച്ച​തെ​ന്ന് ഗു​രു ധ​ർ​മ്മ പ്ര​ചാ​ര​ണ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ര​ച​യി​താ​വ് എ​ൻ.​എ​ൻ. ഷാ​ജി പ​റ​ഞ്ഞു.

2021 മാ​ർ​ച്ച് 8ന് ​വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ വി​ശ്വം​ഭ​ര​ൻ ബി, ​മാ​നേ​ജിം​ഗ് ട്ര​സ്റ്റി​ക​ളാ​യ ടി.​ജെ. മ​ധു​ക്കു​ട്ട​ൻ, ടി.​ഡി. ജ​യ​പ്ര​സാ​ദ്, വീ​രേ​ന്ദ്ര ചൗ​ധ​രി, രാ​ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.