• Logo

Allied Publications

Europe
ഇളവുകളോടെ ബ്രിട്ടന്‍ സാധാരണ ജീവിതത്തിലേക്ക്
Share
ലണ്ടന്‍: ദേശീയ തലത്തില്‍ വാക്‌സിന്‍ നല്‍കി കോവിഡിനെ പിടിച്ചുകെട്ടിയ ബ്രിട്ടന്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങുന്നു.കൊറോണയും വകഭേദവും ഒക്കെ താണ്ഡവമാടുന്ന ബ്രിട്ടന്‍ അതിന്റെ പ്രതിരോധമെന്നോണ നടപ്പിലാക്കിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നാഷണല്‍ ലോക്ക് ഡൗണ്‍ ലഘൂകരിക്കുന്നതിന്റെ വെളിച്ചത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ റോഡ് മാപ്പ് അവതരിപ്പിച്ചു. ഇതിന്റെ ആദ്യ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളും മാര്‍ച്ച് 8 ന് തുറക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ജൂണ്‍ 21 ന് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. നാലു ഘട്ടങ്ങളായാണ് ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തുന്നത്. വാക്‌സിനേഷന്‍, ഇന്‍ഫെക്ഷന്‍ റേറ്റ്, കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവ വിലയിരുത്തിയതിനു ശേഷമാണ് അടുത്ത ഘട്ടങ്ങളിലേയ്ക്ക് കടക്കുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാസങ്ങള്‍ അടഞ്ഞുകിടന്നതിനു ശേഷമാണ് മാര്‍ച്ച് 8 ന് സ്‌കൂളുകള്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ സ്‌കൂള്‍ പഠനവുമായി ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് മേഖലയും ഉഷാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാര്‍ച്ച് 29 മുതല്‍ രണ്ടു വ്യത്യസ്ത ഭവനങ്ങളില്‍ ഉള്ളവര്‍ക്കോ മാക്‌സിമം ആറ് പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കോ ഔട്ട് ഡോറില്‍ ഒന്നിച്ചു ചേരാന്‍ അനുവാദമുണ്ട്. സ്വകാര്യമായി പൂന്തോട്ടങ്ങളില്‍ ഒത്തുചേരുന്നതിനും അനുമതി ഉണ്ടാകുമെന്നാണ് കരുതുന്നത്. ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ എന്നിവയും അനുവദിയ്ക്കും. പ്രായഭേദേെന്യ ഔട്ട് ഡോര്‍ ഫുട്‌ബോള്‍ മല്‍സരങ്ങളും അനുവദിയ്ക്കും.

ഏപ്രില്‍ 12 മുതല്‍ നോണ്‍ എസന്‍ഷ്യല്‍ ഷോപ്പുകള്‍, ഹെയര്‍ ഡ്രസേഴ്‌സ്, ലൈബ്രറി മ്യൂസിയം തുടങ്ങിയ പൊതുജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍, ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍, ജിം എന്നിവയും തുറന്നു പ്രവര്‍ത്തിക്കും എന്നാല്‍ രണ്ടു വ്യത്യസ്ത ഭവനങ്ങളില്‍ നിന്നുള്ളവര്‍ ഇന്‍ഡോറില്‍ ഒന്നിച്ചു ചേരാന്‍ ഇക്കാലയളവില്‍ അനുമതിയില്ല. വിവാഹത്തിനും 15 പേര്‍ക്കും സംസ്‌കാരച്ചടങ്ങിന് 30 പേര്‍ക്കും അനുമതി ഉണ്ടായിരിയ്ക്കും.

30 പേര്‍ക്ക് വരെ ഔട്ട് ഡോറില്‍ ഒന്നിച്ചു ചേരാവുന്ന മെയ് 17 മുതല്‍ റൂള്‍ ഓഫ് സിക്‌സ് നിര്‍ത്തലാക്കും. അതേസമയം ഇന്‍ഡോറില്‍ രണ്ടു ഭവനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒന്നിച്ചു ചേരാം. സിനിമകള്‍, ഹോട്ടലുകള്‍, സ്‌പോര്‍ട്ടിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ തുടരും. വലിയ ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളില്‍ 10,000 പേര്‍ക്ക് വരെ പ്രവേശനാനുമതി ലഭിക്കും.

ജൂണ്‍ 21 മുതല്‍ സോഷ്യല്‍ കോണ്ടാക്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കും. നൈറ്റ് ക്‌ളബുകള്‍ അടക്കമുള്ളവ തുറന്നു പ്രവര്‍ത്തിക്കും. ഒപ്പം വിവാഹം, സ്‌കാരച്ചടങ്ങ് എന്നിവക്കുള്ള എല്ലാ നിയന്ത്രണങ്ങളും ജൂണ്‍ 21 മുതല്‍ ഒഴിവാക്കി പതിവുരീതിയിലേയ്ക്കു വരുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഒപ്പം ആഭ്യന്തര വിദേശയാത്രകള്‍ പുനരാരംഭിയ്ക്കും. എന്നാല്‍ മറ്റു രാജ്യങ്ങളിലെ നിജസ്ഥിതി നോക്കിയാവും ഇത് വിപുലപ്പെടുത്തുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്