• Logo

Allied Publications

Europe
മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ മ​ല​യാ​ളം ഡ്രൈ​വി​ൽ ഡോ. ​വൈ​ശാ​ഖ​ൻ ത​ന്പി ഞാ​യ​റാ​ഴ്ച പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു
Share
ല​ണ്ട​ൻ: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ മ​ല​യാ​ളം ഡ്രൈ​വി​ൽ ’ശാ​സ്ത്രം മ​ല​യാ​ള​ത്തി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി സം​സാ​രി​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ചി​ര​പ​രി​ചി​തി​നാ​യ ഡോ. ​വൈ​ശാ​ഖ​ൻ ത​ന്പി​യെ​ത്തു​ന്നു.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ (എ​ൻ​ഐ​എ​സ്ടി) സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ ആ​യി ഇ​പ്പോ​ൾ അ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ (എ​ൻ​ഐ​എ​സ്ടി) നി​ന്ന് മെ​റ്റീ​രി​യ​ൽ സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്ട്ര ജേ​ണ​ലു​ക​ളി​ൽ ഏ​ഴ് ഗ​വേ​ഷ​ണ ലേ​ഖ​ന​ങ്ങ​ളും മ​ല​യാ​ള​ത്തി​ൽ പ്ര​ശ​സ്ത​മാ​യ മൂ​ന്ന് ശാ​സ്ത്ര പു​സ്ത​ക​ങ്ങ​ളും ഇ​തി​നോ​ട​കം പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ശാ​സ്ത്ര​സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള സാ​മൂ​ഹി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ വൈ​ശാ​ഖ​ൻ ത​ന്പി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ മ​ല​യാ​ള​ഭാ​ഷാ പ്ര​ചാ​ര​ണ​ത്തി​നാ​യി തു​ട​ക്കം കു​റി​ച്ച മ​ല​യാ​ളം ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം അ​വ​സാ​നി​ക്കു​ന്ന നൂ​റു​ദി​ന ക​ർ​മ്മ പ​രി​പാ​ടി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ത്തു​ന്ന ഈ ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളു​ടെ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് .

മു​ൻ ആ​ഴ്ച​ക​ളി​ൽ മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ, ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് മൃ​ദു​ലാ​ദേ​വി എ​സ്, ബ​ല്ലാ​ത്ത പ​ഹ​യ​ൻ, വി​നോ​ദ് നാ​രാ​യ​ണ​ൻ, ഗോ​ൾ​ഡ് 101.3 എ​ഫ്എം ന്യൂ​സ് എ​ഡി​റ്റ​ർ ത​ൻ​സി ഹാ​ഷി​ർ, ഉ​ത്ത​രാ​ധു​നീ​ക സാ​ഹി​ത്യ​കാ​ര​ൻ പി.​എ​ൻ ഗോ​പീ​കൃ​ഷ്ണ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി. ​അ​നൂ​പ്, മ​ല​യാ​ളം സ​ർ​വ​കാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ ​അ​നി​ൽ വ​ള്ള​ത്തോ​ൾ, മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്രൊ​ഫ സു​ജ സൂ​സ​ൻ ജോ​ർ​ജ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ നി​രൂ​പ​ക​നു​മാ​യ ഡോ. ​പി.​കെ രാ​ജ​ശേ​ഖ​ര​ൻ, മ​ല​യാ​ളം മി​ഷ​ൻ ഭാ​ഷാ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എം.​ടി ശ​ശി, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും ചി​ത്ര​കാ​രി​യു​മാ​യ ഡോ. ​ക​വി​ത ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ന​ട​ത്തി​യി​രു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ കേ​ൾ​ക്കു​വാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ൽ​പ​ര്യ​പൂ​ർ​വം ലൈ​വി​ൽ എ​ത്തി​യി​രു​ന്ന​ത്.

മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഭാ​ഷാ സ്നേ​ഹി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ല​യാ​ളം ഡ്രൈ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ഷി​ക് മു​ഹ​മ്മ​ദ് നാ​സ​ർ, ജ​നേ​ഷ് നാ​യ​ർ, ബേ​സി​ൽ ജോ​ണ്‍ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​ശ​സ്ത ബ്ലോ​ഗ​ർ ആ​യ അ​ന്ന എ​ൻ സാ​റാ​യും ആ​ണ്.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ലൈ​വ് പ്ര​ഭാ​ഷ​ണ​ങ്ങ​ളും, ഭാ​ഷാ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളും, ഭാ​ഷാ​സ്നേ​ഹി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി ​എ ജോ​സ​ഫും സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​നും അ​ഭ്യ​ർ​ത്ഥി​ച്ചു.

https://www.facebook.com/MAMIUKCHAPTER/live/

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ