പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ വിശേഷാൽ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം 1.30 മുതൽ അഞ്ചുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷതവഹിക്കുന്ന സംഗമത്തിൽ സുവിശേഷവത്കരണത്തിൽ വിശ്വാസികൾക്കുള്ള പങ്കിനെക്കുെറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാർഗങ്ങളെക്കുറിച്ചും പ്രമുഖർ വചനശുശ്രൂഷ നയിക്കും.
ഫാ.ജോർജ് പനയ്ക്കൽ വിസി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിെ ഞ്ചലൂസ് മോൺ. ഡോ. ആന്റണി ചുെ ണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും.
സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറയും.
|