• Logo

Allied Publications

Europe
യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകൾ ലയിക്കാൻ തീരുമാനം
Share
ലണ്ടൻ: യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനകൾ ലയിക്കാൻ തീരുമാനമായി. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് യുകെ & അയർലൻഡിന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ എഐസി നൽകിയത്.

സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ വിളിച്ചുചേർത്ത യോഗത്തിൽ സമീക്ഷ യുകെ , ചേതന യുകെ, ക്രാന്തി അയർലണ്ട് എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. യുകെയിലെ സംഘടനകളായ ചേതനയും സമീക്ഷയുമാണ് ആദ്യ ഘട്ടത്തിൽ ലയിക്കുന്നത്. അയർലണ്ടിൽ ക്രാന്തി ഏക ഇടത് സംഘടനയായി തുടരും. ഒരു രാജ്യത്ത് വ്യത്യസ്ത സംഘടനകളായി നിൽക്കാതെ ഒറ്റ സംഘടനയായി പ്രവർത്തിക്കണം എന്ന പാർട്ടി തീരുമാനവും അതിൻ്റെ പ്രാധാന്യവും ഇതുവരെ കൈക്കൊണ്ട നടപടികളും സെക്രട്ടറി ഹർസെവ്ബയിൻസ് യോഗത്തിൽ വിശദീകരിച്ചു. സമീക്ഷ യുകെ ,ചേതന യുകെ എന്നീ സംഘടനകളുടെ നാഷണൽ കമ്മിറ്റികൾ ലയനത്തിനായുള്ള എഐസി നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു.

യോഗത്തിൽ ചേതനയെ പ്രതിനിധീകരിച്ച് സുജു ജോസഫ് (പ്രസിഡന്‍റ്), ലിയോസ് പോൾ (സെക്രട്ടറി), വിനോ തോമസ്, സുനിൽ ലാൽ, എബ്രാഹം, ജിന്നി ചാക്കോ എന്നിവരും സമീക്ഷയെ പ്രതിനിധീകരിച്ച് പ്രസാദ് ഒഴാക്കൽ (വൈ.പ്രസിഡന്റ്), ബിനോജ് ജോൺ (ജോ. സെക്രട്ടറി), കേന്ദ്രസെക്രട്ടേറിയറ്റ്‌ അംഗങ്ങളായ ആഷിഖ് മുഹമ്മദ് നാസർ, അബ്ദുൽ മജീദ് , ക്രാന്തി അയർലന്റിനുവേണ്ടി ഷിനിത്ത്. എ.കെ (പ്രസിഡന്റ്), മനോജ് മന്നത്ത് , പ്രീതി മനോജ് , എഐസി എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഗിന്ദർ ബെയ്‌ൻസ്‌ , രാജേഷ് ചെറിയാൻ, രാജേഷ് കൃഷ്ണ, ജനേഷ് നായർ, ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

നിലവിൽ മൂന്നു വ്യത്യസ്ത സംഘടനകളായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനകളുടെ യോജിപ്പിനുള്ള എഐസി നിർദ്ദേശം യോഗം അംഗീകരിച്ചു. ഇതിനായി ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ കോഓർഡിനേറ്ററായി ജനേഷ് നായരെ യോഗം ചുമതലപ്പെടുത്തി.

ഏപ്രിൽ വരെ ഇരു സംഘടനകളുമായി നടത്തുന്ന സംയുക്തമായ ചർച്ചകളുടെയും സമയബന്ധിതമായ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാകും ലയനം എന്ന് കൾച്ചറൽ കോർഡിനേറ്റർ ജനേഷ് വിശദമാക്കി. എൽ ഡി എഫ് യുകെ യുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാനും പരമാവധി പ്രവർത്തകരെ ഉൾപ്പെടുത്തുവാനും ജില്ലാതല ഗ്രൂപ്പുകൾ പ്രചരിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

തെരെഞ്ഞെടുപ്പ് മുൻ നിർത്തി ദേശാഭിമാനിയുടെ പ്രചാരണം വിപുലപ്പെടുത്തുവാനും നാട്ടിൽ അതിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുവാനും രൂപം നൽകിയ കർമ്മ പദ്ധതി കോർഡിനേറ്റർ രാജേഷ് ചെറിയാൻ വിശദീകരിച്ചു.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​