• Logo

Allied Publications

Europe
യു​ക്മ ക​ല​ണ്ട​ർ വി​ത​ര​ണം യു​കെ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യി
Share
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്മ (യൂ​ണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ്) പു​റ​ത്തി​റ​ക്കി​യ 2021 ബ​ഹു​വ​ർ​ണ സൗ​ജ​ന്യ സ്പൈ​റ​ൽ ക​ല​ണ്ട​ർ യു​കെ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി, യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി യു​ക്മ ന​ൽ​കി​വ​രു​ന്ന ക​ല​ണ്ട​ർ, ഈ ​വ​ർ​ഷ​വും യു​കെ മ​ല​യാ​ളി​ക​ളു​ടെ സ്വീ​ക​ര​ണ​മു​റി​ക്ക് അ​ല​ങ്കാ​ര​വും യു​ക്മ​ക്ക് അ​ഭി​മാ​ന​വു​മാ​കും.

ഈ ​വ​ർ​ഷം പ​തി​ന​യ്യാ​യി​രം ക​ല​ണ്ട​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യു​കെ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​ശേ​ഷ ദി​വ​സ​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന യു​ക്മ ക​ല​ണ്ട​ർ, ജോ​ലി ദി​വ​സ​ങ്ങ​ൾ എ​ഴു​തി​യി​ടാ​നും, അ​വ​ധി ദി​വ​സ​ങ്ങ​ളും ജ·​ദി​ന​ങ്ങ​ളും മ​റ്റും എ​ഴു​തി ഓ​ർ​മ്മ വ​യ്ക്കു​വാ​നും, ഇ​യ​ർ പ്ലാ​ന​ർ ആ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ല​ണ്ട​റാ​യി ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, പ​ര​ന്പ​രാ​ഗ​ത ക​ല​ണ്ട​റു​ക​ളു​ടെ മ​നോ​ഹാ​രി​ത​യും പ്ര​സ​ക്തി​യും ഒ​ട്ടും ന​ഷ്ട്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ത് യു​ക്മ ക​ല​ണ്ട​റു​ക​ളു​ടെ ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ​നി​ന്നും മ​ന​സി​ലാ​ക്കു​വാ​ൻ സാ​ധി​ക്കും.

ഇം​ഗ്ല​ണ്ടി​ലെ എ​ല്ലാ കൗ​ണ്ടി​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ണ്‍​ടാ​ക്ട് പോ​യി​ന്‍റു​ക​ളാ​ണ് ക​ല​ണ്ട​ർ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം വെ​യ്ൽ​സ്, സ്കോ​ട്ട്ല​ൻ​ഡ്, നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും യു​ക്മ ക​ല​ണ്ട​ർ ഇ​തി​ന​കം എ​ത്തി​ച്ചു ക​ഴി​ഞ്ഞു. യു​ക്മ ക​ല​ണ്ട​റു​ക​ൾ ആ​വ​ശ്യ​മു​ള്ള അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ അ​താ​ത് റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ക്ക​ൽ​നി​ന്നോ, മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രി​ക്കു​ന്ന ക​ള​ക്ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ​നി​ന്നോ ക​ല​ണ്ട​റു​ക​ൾ കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​