• Logo

Allied Publications

Europe
ഡബ്ല്യുഎംസി ഗ്ലോബൽ ഗ്രീൻ വില്ലേജ് നിർമാണത്തിന് തുടക്കം കുറിച്ചു
Share
കോട്ടയം :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് പ്രോജക്ടിന്‍റെ നിർമാണത്തിന് തുടക്കം കുറിച്ചു. ജനുവരി 27 ന് പാലാ കടപ്ലാമറ്റത്തു നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു .ഗ്ലോബൽ പ്രസിഡന്‍റ് ജോണി കുരുവിള അദ്ധ്യക്ഷത വഹിച്ചു . ജോസ്‌മോൻ മുണ്ടക്കൽ , ജോയ് കല്ലൂപുര , സി.സി മൈക്കിൾ , തോമസ് കീപ്പുര, ബിൻസി തോമസ് , ലൂസി ജോർജ് ,ബിൻസി സേവിയോ , ബീന പുളിക്കൻ ,ബോബി മാത്യു , മാറിടം പള്ളി വികാരി ഫാ. ജോമി പതീപറമ്പിൽ , ഫാ. മൈക്കൽ വെട്ടുകാട്ടിൽ ,ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ടി.പി. വിജയൻ , അഡ്വ. ശിവൻ മഠത്തിൽ ,അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി , ഇന്ത്യ റീജിയൻ ചെയർമാൻ ഡോ. നടക്കൽ ശശി , പ്രഡിഡന്‍റ് പി.എൻ. രവി , ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്‍റ് തങ്കമണി ദിവാകരൻ , ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്‍റ് സലീന മോഹൻ ,വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്‍റ് ജോസ് പുതുക്കാടൻ , ഗ്ലോബൽ വില്ലേജ് ട്രഷറർ സുജിത് ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കടപ്ലാമറ്റത്ത് ഗ്ലോബൽ പ്രസിഡന്‍റ് ജോണി കുരുവിള സംഭാവനയായി നൽകിയ ഒരേക്കർ അഞ്ചു സെന്‍റ് സ്ഥലത്താണ് ഡബ്ല്യുഎംസിയുടെ അഭിമാന പ്രോജക്റ്റായ "ഗ്ലോബൽ ഗ്രീൻ വില്ലേജ്'ഉയരുന്നത്. എട്ട് മാസംകൊണ്ട് നിർമിക്കപ്പെടുന്ന 25 വീടുകളും കമ്മ്യൂണിറ്റി ഹാളും അടങ്ങുന്ന സമുച്ചയം ആണ് ഗ്ലോബൽ ഗ്രീൻ വില്ലേജ്.

വീടൊന്നിന് 7 ലക്ഷം രൂപ ചെലവുവരുന്ന ഈ പദ്ധതി ജോണി കുരുവിള (ചെയർമാൻ ), ടി.കെ. വിജയൻ ( പ്രസിഡന്‍റ്), ടി.പി വിജയൻ (സെക്രട്ടറി), ശ്രീജിത് ശ്രീനിവാസൻ ( ട്രഷറർ) , വർഗീസ് പനയ്ക്കൽ (വൈസ് ചെയർമാൻ), എസ്.കെ ചെറിയാൻ (വൈസ് പ്രസിഡന്‍റ് )എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് നിര്മാണപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് . കെട്ടിട നിർമാണ രംഗത്ത് പ്രാവീണ്യനായ പി.എൻ. രവി ശാസ്ത്രിയ സാങ്കേതിക രംഗത്തും ഹരി നമ്പൂതിരി , പി ആർഒ & മീഡിയ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .
ഡോ. എ.വി അനൂപ് , ഐസക്ക് പട്ടാണിപ്പറമ്പിൽ എന്നിവർ പ്രോജക്ടിന്റെ പ്രധാന പേട്രൺമാർ.
സി.‍യു. മത്തായി ഗ്ലോബൽ കൺവീനർ ആയും പോൾ പരപ്പിള്ളി , ജെയിംസ് കൂടൽ , ബേബി മാത്യു സോമതീരം , ചാൾസ് പോൾ , കെ.എസ് എബ്രഹാം , രവീന്ദ്രൻ , രാജീവ് നായർ , ജോസഫ് കില്ലിയൻ, ഷാജി മാത്യു , തങ്കമണി ദിവാകരൻ , തങ്കം അരവിന്ദ് , അഡ്വ. ശിവൻ മഠത്തിൽ എന്നിവർ റീജിയണൽ കൺവീനർമാരായും പ്രവർത്തിക്കുന്നു.. ഡോ. നടക്കൽ ശശി പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കിൽ ഡെവലൊപ്മെന്‍റ് സെന്‍റർ കോർഡിനേറ്ററിന്‍റെ ചുമതല നിർവഹിക്കും .

ഗ്രീൻ വില്ലേജ് പ്രോജക്ടിന്‍റെ സ്പോൺസമാർ ജെയിംസ് കൂടൽ, എസ്.കെ ചെറിയാൻ (ഹൂസ്റ്റൺ ), ഡോ. എ.വി. അനൂപ് (ചെന്നൈ ),ഡോ. ഷിബു സാമുവേൽ (ഡാളസ് ), ബേബി മാത്യു സോമതീരം (തിരുവനന്തപുരം ), പോൾ പാറപ്പള്ളി (മുംബൈ ), തോമസ് അരുൾ (ഗോവ) , ഷാജി ബേബി ജോൺ , സി.പി. രാധാകൃഷ്‌ണൻ , ടി.കെ. വിജയൻ ( ഒമാൻ ), എബ്രഹാം ( ഒമാൻ ), ഡോ. മനോജ് ( ഒമാൻ ), ഒമാൻ പ്രൊവിൻസ് , ദുബായ് പ്രൊവിൻസ് , അൽഐൻ പ്രൊവിൻസ് , അബുദാബി പ്രൊവിൻസ് , ഖത്തർ പ്രൊവിൻസ് , ഡാളസ് പ്രൊവിൻസ് , ന്യൂ ജേഴ്‌സി പ്രൊവിൻസ് , ന്യൂയോർക്ക് പ്രൊവിൻസ്, ഹ്യൂസ്റ്റൺ പ്രൊവിൻസ് , ചെന്നൈ പ്രൊവിൻസ്, മുംബൈ പ്രൊവിൻസ്, ഫാർ ഈസ്റ്റ് റീജിയൻ, യൂറോപ്പ് റീജിയൻ, കേരള പ്രൊവിൻസെസ് , ഗ്ലോബൽ വിമെൻസ് ഫോറം എന്നിവരാണ്.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.