• Logo

Allied Publications

Europe
ഇന്ത്യൻ ഭരണകൂട ഭീകരതക്കെതിരെ യുകെയിൽ പ്രതിഷേധം സംഘടിപ്പിച്ചു
Share
ലണ്ടൻ: ഡൽഹിയിലെ കൊടും തണുപ്പിനെയും മറ്റു പ്രയാസങ്ങളേയും അവഗണിച്ച് , സർക്കാരിന്‍റെ ഭീഷണികൾക്ക് വഴങ്ങാതെ പൊരുതുന്ന കർഷകരുടെ സമരവീര്യത്തിനു മുന്നിൽ സമീക്ഷ യുകെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ഇന്ത്യൻ കർഷകർ നടത്തിയ ട്രാക്ടർ റാലിക്ക് പിന്തുണയർപ്പിച്ചു ഓൺ ലൈൻ പ്രതിഷേധമാണ് യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിച്ചത്.

ഐതിഹാസികമായ റാലിക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമീക്ഷയുടെ പ്രവർത്തകർ യുകെയിലെ വസതികളിൽ നിന്ന് സാങ്കൽപിക കൃഷിയിടങ്ങൾ രൂപപ്പെടുത്തി കൃഷിക്കാരുടെ വേഷങ്ങൾ ധരിച്ചാണ് ഐക്യദാർഢ്യജ്വാല ഉയർത്തിയത്. ഓരോ സമീക്ഷ പ്രവർത്തകരുടേയും അനുഭാവികളുടേയും കുടുംബങ്ങളും സമര പോരാളികളായി മാറുന്ന അപൂർവ്വ കാഴ്ചക്കും ബ്രിട്ടൺ സാക്ഷ്യം വഹിച്ചു.

കിസാൻ പരേഡിലൂടെ റിപ്പബ്ലിക് ദിനത്തിൽ നാല് അതിർത്തിയിലൂടെ ട്രാക്ടറുകളുമായി കർഷകർ ഡൽഹി നഗരത്തിൽ പ്രവേശിച്ചതോടെ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യാമഹാരാജ്യം ദർശിച്ച ഒരു ഉജ്ജ്വല സമരത്തിന്‍റെ ചരിത്രമാണ് കുറിക്കപ്പെട്ടത്.

ജയ് ജവാൻ ജയ് കിസാൻ എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യമെന്നും ഇതിൽ നിന്ന് കിസാനെ അടർത്തിയെടുത്തു കോർപറേറ്റുകൾക്ക് തീറ്റയായി കൊടുക്കുന്നതാണ് ഇന്ത്യൻ ഭരണകൂടത്തിന്‍റെ പുതിയ ബില്ലെന്നും അത് പൂർണമായും പിൻവലിക്കണമെന്നും കർഷകർ ഒന്നടങ്കം ഇന്ത്യൻ ഭരണകൂടത്തോടു ആവശ്യപ്പെട്ടു.

ആ കരുത്തുറ്റ ശബ്ദത്തിന് തുടർന്നും പിന്തുണയേകാൻ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ തയാറാകണമെന്നും അവരുടെ അവകാശ സമരങ്ങളെ വിജയിപ്പിക്കാനുതകുന്ന പിന്തുണയും നിലപാടുകളും സ്വീകരിക്കണമെന്നും ഐക്യദാർഢ്യ സമരത്തിൽ അണിനിരന്നു കൊണ്ട് ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ലോകജനതയോടഭ്യർത്ഥിച്ചു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​