• Logo

Allied Publications

Europe
ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ടു​ത്ത മാ​സം നാ​ലു കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യും
Share
ജ​നീ​വ: ഫൈ​സ​ർ​ബ​യോ​ണ്‍​ടെ​ക് അ​ടു​ത്ത മാ​സം നാ​ലു കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി വി​ത​ര​ണം ചെ​യ്യും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കോ​വാ​ക്സ് പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​ത്.

ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​പ​തു ശ​ത​മാ​ന​ത്തി​ന് ഈ ​വ​ർ​ഷം വാ​ക്സി​ൻ വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫൈ​സ​ർ​ബ​യോ​ണ്‍​ടെ​ക്കു​മാ​യി ക​രാ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു 15 കോ​ടി ഡോ​സ് വാ​ക്സി​ൻ അ​സ്ട്ര​സെ​ന​ക്ക​യി​ൽ വാ​ങ്ങും. കോ​വാ​ക്സ് പ​ദ്ധ​തി​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ്യം നേ​ടു​ന്ന​ത് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി​രി​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥാ​നോ ഗ​ബ്രേ​സി​യൂ​സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് തു​ട​ർ​ച്ച​യാ​യി പി​ന്തു​ണ ന​ൽ​കു​ന്ന ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ന്ദി പ​റ​ഞ്ഞു. അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ബ്ര​സീ​ൽ, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കും ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്. കോ​വി​ഡി​നെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​നു​ള​ള തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യ്ക്ക് ’ന​ന്ദി ഇ​ന്ത്യ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഒ​ന്നി​ച്ചു​നി​ന്ന് അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ ഈ ​വൈ​റ​സി​നെ ന​മു​ക്ക് ത​ടു​ക്കാ​നാ​വൂ. ജീ​വി​ത​വും ജീ​വ​നു​ക​ളും ര​ക്ഷി​ക്കാ​നാ​വൂ.’ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യേ​സ​സ് ട്വീ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്