• Logo

Allied Publications

Europe
ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഒന്പതാം വാരത്തിലേക്ക്
Share
ലണ്ടൻ: ഹോളി, ഗണേഷ് ചതുര്‍ത്ഥി, ദീപാവലി, ഈദ്, ദുര്‍ഗ പൂജ, നവരാത്രി എന്നിവയുടെ പ്രാധാന്യവും ചരിത്രവും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന "മകര സംസ്കൃതി' എന്ന സംഗീത യാത്രയാണ് സ്വീഡനിൽ നിന്നുള്ള ‘സന്‍സ്കൃതി’ കലാകേന്ദ്രം ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്‍റെ ഒന്പതാം വാരത്തിൽ അവതരിപ്പിക്കുന്നത്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കലാസാംസ്കാരിക സംഘടനയാണ് സന്‍സ്കൃതി. 2015ല്‍ സ്ഥാപിതമായ കാലം മുതല്‍ സ്വീഡനില്‍ ഇന്ത്യന്‍ കലാ സംസ്കാരരിക പാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധ പരിപാടികളിലൂടെ ഇന്ത്യയെക്കുറിച്ചും ഭാരതീയ കലകളെക്കുറിച്ചും സ്വീഡനിലെ തദ്ദേശീയരിലേയ്ക്കും മറ്റുള്ളവരിലേയ്ക്കും നിരവധി നല്ല ആശയങ്ങള്‍ എത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ഇന്ത്യന്‍നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം, വിവിധ കലാരൂപങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ് "സൻസ്കൃതി'.

സന്‍സ്കൃതിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്യ ദത്ത മറ്റ് രണ്ട് സ്ഥാപകരോടൊപ്പം സംഘടനയുടെ നേതൃസ്ഥാനം വഹിക്കുന്നു. കളേഴ്‌സ് ഓഫ് ഇന്ത്യ ട്രിയോളജി, ഭരത്​വര്‍ഷ്, ഉത്സവ് എന്നിവയുള്‍പ്പെടെ നിരവധി ഷോകള്‍ അവര്‍ സൃഷ്ടിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2010 മുതൽ സ്റ്റോക്ക്ഹോമിൽ സ്ഥിരതാമസമാക്കിയതോടെ അനന്യ ഇന്ത്യൻ എംബസിയിൽ സ്ഥിരമായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനൊപ്പം നിരവധി ഇന്ത്യൻ സംഘടനകളുടെയും പരിപാടികളുടെയും നടത്തിപ്പിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്. പ്രശസ്ത ഗായികയും രണ്ട് കുട്ടികളുടെ അമ്മയുമായ അനന്യ ആക്സെഞ്ചറില്‍ മാനേജരായി ജോലി ചെയ്യുന്നു.

മുന്‍ മിസ് ഇന്ത്യ എത്നിക് കൊച്ചിന്‍ കലാഭവനില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കിയതുമായ സജിനി സജയ് സന്‍സ്കൃതിയിലെ നൃത്തസംവിധായകയും ഭരതനാട്യം നര്‍ത്തകിയുമാണ്.

ബ്രിസ്റ്റോളിലെ എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളും ചേർന്ന് 2010ലാണ് ബ്രിസ്‌ക BrisKA (Bristol Keralites Association) രൂപീകരിച്ചത്. ബ്രിസ്റ്റോളിലെ മിക്കവാറും എല്ലാ മലയാളികളും അസോസിയേഷന്‍റെ ഭാഗമാണ്. ബ്രിസ്‌കയുടെ ഭാഗമായ അസോസിയേഷനുകളിലൂടെ വിശാലമായ ബ്രിസ്റ്റോളിലെ മലയാളി കമ്മ്യൂണിറ്റിയിലേക്ക് പ്രവർത്തിക്കുന്നു. ബ്രിസ്റ്റോളിലെ മുഴുവൻ മലയാളികളേയും സംഘടിപ്പിച്ച് വർണ്ണാഭമായി നടത്തപ്പെടുന്ന ഓണാഘോഷം വളരെ വിപുലമായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണനടത്തപ്പെട്ട വെർച്വൽ ഓണാഘോഷത്തിന്റെ ഭാഗമായി ബ്രിസ്കയുടെ അംഗസംഘടനയായ Yate Malayalee Associationലെ കുട്ടികൾ ചെയ്ത മനോഹരമായ ബോളിവുഡ് ഡാൻസാണ് LIDFൽ അവതരിപ്പിക്കുന്നത്. ലൈവിൽ വരുന്നത് ബ്രിസ്‌കയുടെ പ്രസിഡന്‍റ് ടോം ജേക്കബ് ആണ്.

യുകെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടനുവേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. കൊച്ചിൻകലാഭവൻ സെക്രട്ടറി കെ.എസ് പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്, കോഓർഡിനേറ്റർമാരായ റെയ്‌മോൾ നിധിരി, ദീപാ നായർ, സാജു അഗസ്റ്റിൻ, വിദ്യാ നായർ തുടങ്ങിയവരടങ്ങിയ കലാഭവൻ ലണ്ടൻ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടര്‍ വേവ്സ് , അലൈഡ് ഫൈനാന്‍സ് , ഷീജാസ് ഐടിമാള്‍കൊച്ചി , മെറാക്കി ബോട്ടിക്‌ എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാർ.

വിവരങ്ങൾക്ക് www.kalabhavanlondon.com സന്ദർശിക്കുക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട