• Logo

Allied Publications

Europe
യു​കെ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം: യു​ക്മ
Share
ല​ണ്ട​ൻ: വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന യു​കെ​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് നി​റു​ത്ത​ലാ​ക്കി​യ ന​ട​പ​ടി യു​കെ മ​ല​യാ​ളി​ക​ളെ ആ​കെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ങ്കി​ലും നാ​ട്ടി​ലെ​ത്തു​വാ​നു​ള്ള ഏ​ക ആ​ശ്ര​യം കൂ​ടി ഇ​ല്ലാ​താ​യ​തി​ന്‍റെ ദുഃ​ഖ​ത്തി​ലാ​ണ് യു​കെ മ​ല​യാ​ളി​ക​ൾ.

വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ ത​ന്നെ വി​മാ​സ സ​ർ​വീ​സ് പുഃ​സ്ഥാ​പി​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു ​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്മ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി, കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി എ​ന്നി​വ​ർ​ക്കും; കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും അ​ടി​യ​ന്തി​ര നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി. വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ ല​ണ്ട​ൻ കൊ​ച്ചി വി​മാ​ന സ​ർ​വീ​സ് അ​നു​വ​ദി​ച്ച​തി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യം എ​ടു​ത്ത വി. ​മു​ര​ളീ​ധ​ര​നു​മാ​യി യു​ക്മ പ്ര​തി​നി​ധി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​വാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

താ​ൽ​ക്കാ​ലി​ക​മാ​യി നി​റു​ത്തി​യി​രി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് വി​മാ​ന സ​ർ​വീ​സു​ക​ൾ ജ​നു​വ​രി എ​ട്ടി​ന് പു​നഃ​രാ​രം​ഭി​ക്കു​ന്പോ​ൾ അ​തി​ൽ കൊ​ച്ചി​യെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത് തി​ക​ച്ചും വേ​ദ​നാ​ജ​ന​കം ആ​ണെ​ന്ന് യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ണ്ട​നി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കൊ​പ്പം, തി​രു​വ​ന​ന്ത​പു​ര​ത്തി​നും കോ​ഴി​ക്കോ​ടി​നും കൂ​ടി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​കാ​ര്യം സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് യു​ക്മ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ല​ണ്ട​ൻ കൊ​ച്ചി വി​മാ​ന സ​ർ​വീ​സു​ക​ൾ, നി​റ​യെ യാ​ത്രി​ക​രു​മാ​യി വ​ള​രെ ലാ​ഭ​ക​ര​മാ​യി​ട്ടാ​ണ് ന​ട​ന്നി​രു​ന്ന​ത് എ​ന്ന​തും കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പ് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് യു​ക്മ​യു​ടെ നി​വേ​ദ​നം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും, ലോ​ക്ക്ഡൗ​ണി​ന്‍റെ​യും പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ നീ​ളു​വാ​ൻ സാ​ധ്യ​ത​യു​ള്ള ഇം​ഗ്ല​ണ്ടി​ലെ നി​ല​വി​ലെ ദേ​ശീ​യ ലോ​ക്ക്ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും ല​ണ്ട​നി​ലേ​ക്കെ​ന്ന​പോ​ലെ, ര​ണ്ടാ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും മാ​ഞ്ച​സ്റ്റ​റി​ലേ​ക്കും, ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്കും കൂ​ടി വി​മാ​ന സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് യു​ക്മ നി​വേ​ദ​നം അ​ഭ്യ​ർ​ഥി​ച്ചു. നി​യ​ന്ത്രി​ത​മാ​യ യാ​ത്രാ വി​ല​ക്കു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും യു​കെ യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ടാ​ക്സി ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​ങ്ങ​ളാ​യ സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്.

മെ​യ് 19 ന് ​ആ​യി​രു​ന്നു വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ആ​ദ്യ വി​മാ​നം ല​ണ്ട​നി​ൽ​നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പ​റ​ന്ന​ത്. ഇ​തി​നാ​യി യു​ക്മ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ത​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ന്ന് പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​