• Logo

Allied Publications

Europe
സേവനം യു കെ സമാഹരിച്ച 4.39 ലക്ഷം രൂപ കൈമാറി
Share
ലണ്ടൻ: രക്തർബുദം ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വടക്ക് നന്ദനത്തിൽ ബിജു കുമാറിന്റെയും രഞ്ജിനിയുടെയും മകൾ പത്തു വയസുകാരി നക്ഷത്രയെ സഹായിക്കുവാൻ വേണ്ടി ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ യു കെ യിലെ യൂണിറ്റായ സേവനം യു കെ ചാരിറ്റിയിലൂടെ സമാഹരിച്ച 4463 പൗണ്ട് (4,39,159.20 രൂപയുടെ ചെക്ക്) നക്ഷത്രയുടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തുള്ള വാടക വീട്ടിലെത്തി സാമൂഹിക പ്രവർത്തകൻ സംഗീതിന്‍റേയും സേവനം യു കെ പ്രതിനിധി അനീഷ് സദാനന്ദന്റെയും സാനിദ്യത്തിൽ മുൻ ശിവഗിരി മഠം സെക്രട്ടറി ബ്രഹ്മശ്രീ ഋതം ബരാനന്ദ സ്വാമിജിയും ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമിജിയും കൂടി നക്ഷത്രയുടെ അച്ഛൻ ബിജു കുമാറിന് കൈമാറി.

ശിവഗിരി മഠത്തിന്‍റെ പോക്ഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ യുകെയിലെ 2020 നമ്പർ യൂണിറ്റായ സേവനം യുകെയുടെ പല മേഖലകളിലും യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ അഞ്ചു വർഷകാലമായി നടത്തി വരുന്നത്.

കൊറോണ എന്ന മഹാമാരിയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്തും യു കെ യിലും ലോകമെമ്പാടുമുള്ള നല്ല മനസുകളുടെ സഹായത്തോട് കൂടിയാണ് ഇത്രയും തുക സേവനം യുകെ ക്ക് സമാഹരിക്കാൻ കഴിഞ്ഞത്. ഇതിനു നേതൃത്വം നൽകിയ ഡോ ബിജു പെരിങ്ങത്തറ, സതീഷ് കുട്ടപ്പൻ, സജീഷ് ദാമോദരൻ. അനിൽകുമാർ രാഘവൻ., അനിൽ ശശിധരൻ, വിശാൽ സുരേന്ദ്രൻ, ബൈജു പാലയ്ക്കൽ എന്നിവർ നന്ദി അറിയിച്ചു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.